അയല്‍വീട്ടിലെ നായയ്ക്ക് പിന്നാലെ പോയ മൂന്നുവയസുകാരനെ കാണാനില്ല ; രണ്ടു ദിവസമായി തിരച്ചില്‍ തുടരുന്നു ; വീടിന് സമീപത്തെ മരക്കൂട്ടത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍

അയല്‍വീട്ടിലെ നായയ്ക്ക് പിന്നാലെ പോയ മൂന്നുവയസുകാരനെ കാണാനില്ല ; രണ്ടു ദിവസമായി തിരച്ചില്‍ തുടരുന്നു ; വീടിന് സമീപത്തെ മരക്കൂട്ടത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍
നോര്‍ത്ത് വെസ്റ്റ് ഹൂസ്റ്റണിലെ പ്ലാന്റേഴ്‌സ് വില്ലെയില്‍ നിന്ന് മൂന്നു വയസ്സുകാരനെ കാണാതായിട്ട് രണ്ടു ദിവസം പിന്നിടുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് കാണാതായ കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്. ക്രിസ്റ്റഫര്‍ റെമിറെസ് അയല്‍വീട്ടിലെ നായയ്‌ക്കൊപ്പം കളിയ്ക്കുകയും അതിന് പിന്നാലെ മരക്കൂട്ടത്തിലേക്ക് പോവുകയും ചെയ്‌തെന്നാണ് സൂചന.

Araceli Nunez begged on Thursday for help to find her missing son, and said she believes he was snatched from the woods

പുറത്തുപോയി സാധനങ്ങള്‍ വാങ്ങിയ ശേഷം കാറില്‍ നിന്ന് വീട്ടിലേക്ക് എടുത്തുവച്ച സമയത്താണ് മകനെ കാണാതായത്. വെറും രണ്ടു മിനിറ്റ് വ്യത്യാസത്തില്‍ അവന്‍ അപ്രത്യക്ഷനായെന്ന് അമ്മ അറെസില്‍ ന്യുവന്‍സ് വേദനയോടെ പറയുന്നു.

രാത്രി 8.30 ഓടെ നായ വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ കൂടെ കുഞ്ഞുണ്ടായിരുന്നില്ല. പരമാവധി വിവരങ്ങള്‍ ശേഖരിച്ച് കുഞ്ഞിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി കുട്ടിയ്ക്കായി അന്വേഷണം നടന്നുവരികയാണ്. കുട്ടി അപകടത്തില്‍പ്പെട്ടോയെന്ന ആശങ്കയും നിലനില്‍ക്കുകയാണ് .രണ്ടു ദിവസമായി തെരഞ്ഞിട്ടും കുഞ്ഞിന്റെ സൂചന കിട്ടാത്തത് വലിയ ആശങ്കയാകുകയാണ്.

കുഞ്ഞിനെ ആരെങ്കിലും തട്ടിയെടുത്തതാകുമോ എന്ന സംശയവും അമ്മയ്ക്കുണ്ട്. ഏതായാലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ തുടങ്ങി.

Other News in this category4malayalees Recommends