വാക്‌സിന്‍ വിരോധികള്‍ മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ മരണം ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിക്കുന്നു ; രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച കോളിന് എന്തുപറ്റിയെന്ന് പരിഹാസം ; വാക്‌സിന് ഫലമില്ലെന്ന വാദം മണ്ടത്തരമെന്ന് ആരോഗ്യ പ്രവര്‍ത്തകര്

വാക്‌സിന്‍ വിരോധികള്‍ മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ മരണം ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിക്കുന്നു ; രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച കോളിന് എന്തുപറ്റിയെന്ന് പരിഹാസം ; വാക്‌സിന് ഫലമില്ലെന്ന വാദം മണ്ടത്തരമെന്ന് ആരോഗ്യ പ്രവര്‍ത്തകര്
മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്റെ മരണം കോവിഡ് പ്രശ്‌നങ്ങള്‍ മൂലമായിരുന്നു. രണ്ടു വാക്‌സിനും അദ്ദേഹം സ്വീകരിച്ചിരുന്നതായി കുടുംബം വ്യക്തമാക്കിയിരുന്നു. 84 കാരനായ കോളിന്‍ ബ്ലഡ് കാന്‍സര്‍ ബാധിതനായിരുന്നു.

വാക്‌സിനെ വിമര്‍ശിക്കുന്നവര്‍ കോളിന്റെ മരണം ചര്‍ച്ചയാക്കുകയാണ്. രണ്ടു ഡോസ് വാക്‌സിനും എടുത്ത് മരിക്കുമെങ്കില്‍ എന്തിനാണ് വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ ഗുണകരമാണെന്ന് റിപ്പോര്‍ട്ടുകള്‍ തന്നെ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിഭാഗവും ആശുപത്രിയില്‍ പോലും ചികിത്സ തേടേണ്ടിവരുന്നില്ല. ആവശ്യത്തിന് പ്രതിരോധ ശേഷിയുള്ളതിനാല്‍ രോഗം മൂര്‍ഛിക്കുന്നില്ല.

Colin Powell: A Trailblazing Legacy, Blotted by Iraq War | Washington, D.C.  News | US News

വാക്‌സിന് രോഗപ്രതിരോധ ശേഷി തീര്‍ക്കാനും കഴിയുമെന്ന് റിസേര്‍ച്ചുകള്‍ വ്യക്തമാണ്. വാക്‌സിന്‍ സ്വീകരിച്ചാല്‍ മരിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വാക്‌സിന്‍ നൂറു ശതമാനവും നിങ്ങളെ സുരക്ഷിതരുമാക്കില്ല. അതിനാലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടിവരുന്നത്.

കോവിഡ് വാക്‌സിന്‍ േേനരത്തെ സ്വീകരിച്ചവര്‍ക്കും വാക്‌സിന്റെ ശക്തി കുറഞ്ഞത് തിരിച്ചടിയാകുന്നുണ്ട്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചാല്‍ മാത്രമേ ഇനിയും പ്രതിരോധം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാകൂ. മഴയത്ത് റെയ്ന്‍കോട്ട് ഇടുന്നത് പോലെയാണ് റെയ്ന്‍ കോട്ട്. ചെറിയ മഴയില്‍ നനയാതെ മുന്നോട്ട് പോകാമെന്നും കൊടുങ്കാറ്റ് വന്നാല്‍ ബുദ്ധിമുട്ടിപോകുമെന്നും ഡോ ലീന വെന്‍ പറഞ്ഞു. വാക്‌സിന്‍ എടുത്താല്‍ ചെറിയ രീതിയില്‍ രോഗമുണ്ടായാലും അതിനെ അതിജീവിക്കുമെന്നും ഗുരുതര സാഹചര്യമായാലാണ് മറിച്ച് സംഭവിക്കുകയെന്നും ഡോക്ടര്‍ പറയുന്നു.

Other News in this category4malayalees Recommends