തങ്കു ബ്രദര്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ശുശ്രൂഷിക്കുന്നു

തങ്കു ബ്രദര്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ശുശ്രൂഷിക്കുന്നു
സ്വര്‍ഗ്ഗീയവിരുന്ന് സഭയുടെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററും അനുഗ്രഹീത ദൈവ വചന അധ്യാപകനും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) ഈയാഴ്ച നവംബര്‍ 19 മുതല്‍ 21 വരെ (വെള്ളി, ശനി, ഞായര്‍) ലണ്ടനിലും, നവംബര്‍ 26 മുതല്‍ 28 വരെ (വെള്ളി, ശനി, ഞായര്‍) ന്യൂയോര്‍ക്കിലും ശുശ്രൂഷിക്കുന്നു.

ഈമാസ ആരംഭം മുതല്‍ വിവിധ ലോക രാജ്യങ്ങളില്‍ തങ്കു ബ്രദര്‍ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകള്‍ നടത്തുകയുണ്ടായി.

ദുബായ്, അയല്‍ലന്‍ഡിന്റെ തലസ്ഥനമായ ഡബ്ലിന്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റ്, സ്‌കിപ് ലോണ്‍ എന്നിവിടങ്ങളില്‍ നടന്ന അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്ക് ശേഷമാണ് തങ്കു ബ്രദര്‍ ഈയാഴ്ച ലണ്ടനില്‍ എത്തുന്നത്.


'ഫെസ്റ്റിവല്‍ ഓഫ് ജോയ്' എന്ന ഹെവന്‍ലി ഫീസ്റ്റ് ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഇതിനോടകം അനേകര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. നവംബര്‍ 26 മുതല്‍ 28 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന അനുഗ്രഹീത മീറ്റിംഗില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.


തങ്കു ബ്രദറിനെ നേരില്‍ കാണുന്നതിനും, പ്രാര്‍ത്ഥിക്കുന്നതിനുമുള്ള അവസരം ഈ മീറ്റിംഗില്‍ ഉണ്ടായിരിക്കുന്നതാണ്.


ഡിസംബര്‍ 3 മുതല്‍ 5 വരെ തങ്കു ബ്രദര്‍ ഡാളസിലും ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. അമേരിക്കയിലെ ഹെവന്‍ലി ഫീസ്റ്റിന്റെ പ്രധാന സഭയും ആസ്ഥാനവും ന്യൂയോര്‍ക്കിലാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിനോയ് (516 499 0687).

Other News in this category4malayalees Recommends