സ്വയം പ്രതിരോധത്തിന് ആളെ കൊല്ലുന്നത് കുറ്റമല്ല! ബിഎല്‍എം പ്രതിഷേധങ്ങള്‍ക്കിടെ 2 പേരെ വെടിവെച്ച് കൊന്ന 18-കാരനെ കുറ്റവിമുക്തനാക്കി; വിധിയില്‍ രോഷം രേഖപ്പെടുത്തി പ്രസിഡന്റ്; അക്രമഭീതിയില്‍ അമേരിക്ക

സ്വയം പ്രതിരോധത്തിന് ആളെ കൊല്ലുന്നത് കുറ്റമല്ല! ബിഎല്‍എം പ്രതിഷേധങ്ങള്‍ക്കിടെ 2 പേരെ വെടിവെച്ച് കൊന്ന 18-കാരനെ കുറ്റവിമുക്തനാക്കി; വിധിയില്‍ രോഷം രേഖപ്പെടുത്തി പ്രസിഡന്റ്; അക്രമഭീതിയില്‍ അമേരിക്ക

ബിഎല്‍എം പ്രതിഷേധങ്ങള്‍ക്കിടെ രണ്ട് പേരെ വെടിവെച്ച് കൊന്ന പ്രതിയെ കുറ്റവിമുക്തനാക്കി അമേരിക്കന്‍ കോടതി. സ്വയം പ്രതിരോധം കുറ്റകൃത്യമല്ലെന്ന് വിധിച്ച് കൊണ്ടാണ് 18-കാരനായ കൈലി റിട്ടെന്‍ഹൗസിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ കോടതി ഒഴിവാക്കിയത്.


ഇരട്ട കൊലപാതക കേസില്‍ തന്നെ കുറ്റവിമുക്തനാക്കി ജൂരി വിധി പുറപ്പെടുവിച്ചതോടെ റിട്ടെന്‍ഹൗസ് കരഞ്ഞ് അറ്റോണിയെ പുണര്‍ന്നു. കെനോഷയില്‍ ബിഎല്‍എം പ്രതിഷേധങ്ങള്‍ അക്രമാസക്തമായപ്പോള്‍ അധികൃതര്‍ പിന്‍വാങ്ങിയതോടെയാണ് തോക്കുമെടുത്ത് പ്രതിരോധിക്കാന്‍ ഇറങ്ങിയതെന്നാണ് റിട്ടെന്‍ഹൗസ് ആ സമയത്ത് വാദിച്ചത്.

എആര്‍ സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ച് രണ്ട് പേരെ കൊലപ്പെടുത്തുകയും, മൂന്നാമത് ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായ കുറ്റങ്ങളില്‍ കുറ്റക്കാരനായി വിധിച്ചെങ്കില്‍ ജീവപര്യന്തം ശിക്ഷയാണ് 18-കാരനെ കാത്തിരുന്നത്.

കുറ്റവിമുക്തനായ കൗമാരക്കാരന്‍ ഒരു നഴ്‌സായി പുതിയ ജീവിതത്തിലേക്ക് നീങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം കെനോഷ ഷൂട്ടര്‍ കൈലി റിട്ടെന്‍ഹൗസിനെ വെറുതെവിട്ട നടപടിയില്‍ പ്രസിഡന്റ് ബൈഡന്‍ രോഷവും, ആശങ്കയും രേഖപ്പെടുത്തി.

ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുണ്ടെങ്കിലും വിധി രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് പ്രസിഡന്റ് ആശങ്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വിധിയിലുള്ള പ്രതികരണം സമാധാനപരമായി നിയമത്തിനുള്ളില്‍ നിന്ന് വേണമെന്ന് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു.
Other News in this category



4malayalees Recommends