യുഎസില്‍ ആദ്യ ഫ്‌ളൂറോണ റിപ്പോര്‍ട്ട് ചെയ്തു ; രോഗം സ്ഥിരീകരിച്ചത് ടെക്‌സാസിലേയും കാലിഫോര്‍ണിയയിലേയും കുട്ടികള്‍ക്ക് ; ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇപ്പോള്‍ യുഎസിലും

യുഎസില്‍ ആദ്യ ഫ്‌ളൂറോണ റിപ്പോര്‍ട്ട് ചെയ്തു ; രോഗം സ്ഥിരീകരിച്ചത് ടെക്‌സാസിലേയും കാലിഫോര്‍ണിയയിലേയും കുട്ടികള്‍ക്ക് ; ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇപ്പോള്‍ യുഎസിലും
ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്നതിനിടെ ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്‌ളൂറോണ യുഎസില്‍ സ്ഥിരീകരിച്ചു. കോവിഡ് 19, ഇന്‍ഫ്‌ളുവന്‍സ എന്നീ രണ്ട് രോഗങ്ങള്‍ കൂടിച്ചേര്‍ന്ന പുതിയ രോഗമാണ് ഫ്‌ളൂറോണ. കൊറോണ വൈറസിന്റെ പുതിയ വകഭേദമല്ലെങ്കിലും ഇവ കണ്ടെത്തിയില്ലെങ്കില്‍ ഗുരുതരമാകും.ടെക്‌സാസിലും സൗത്തേണ്‍ കാലിഫോര്‍ണിയയിലുമാണ് ഫ്‌ളൂറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ടെക്‌സാസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന് ഫ്‌ളൂറോണ സ്ഥിരീകരിച്ചു. വീട്ടില്‍ വച്ചു തന്നെ കുട്ടിയുടെ അസുഖം ഭേദമായെന്നും ആശുപത്രിയില്‍ കിടത്തേണ്ട ആവശ്യം വന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാലിഫോര്‍ണിയയിലെ ബ്രെന്‍ഡ്വുഡില്‍ രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ കുട്ടിയ്ക്ക് രോഗ ലക്ഷണം കാണിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളില്ല. പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചു. എങ്ങനെയാണ് കുട്ടികളില്‍ ഫളൂറന്‍സ സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല.

Steve Farzam (pictured Wednesday), whose testing facility diagnosed the California case, said the child's symptoms were 'very mild' and could have been 'easily confused with sinusitis'

രണ്ട് വൈറസുകള്‍ ഒന്നിച്ച് ബാധിച്ചാല്‍ ന്യുമോണിയ ,ശ്വാസകോശ സങ്കീര്‍ണതകള്‍, മയോകാര്‍ഡിറ്റിസ് എന്നി ഗുരുതര പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് സാധ്യതയുണ്ട്. കോവിഡിന്റെതിന് സമാന ലക്ഷണങ്ങളാണ് ഫ്‌ളൂറോണയുടേതും.

ഇസ്രയേലില്‍ ഗര്‍ഭിണിയായ യുവതിയിലാണ് ഫ്‌ളൂറോണ കണ്ടെത്തിയത്. പിന്നീട് ഇവര്‍ക്ക് ഭേദമായിരുന്നു. കൂടുതല്‍ കുട്ടികളില്‍ ഫ്‌ളൂറോണ ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് ആശുപത്രി അധികൃതര്‍.

Other News in this category4malayalees Recommends