ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്ന് നോമ്പാചരണവും, കണ്‍വന്‍ഷനും നടക്കും

ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്ന് നോമ്പാചരണവും, കണ്‍വന്‍ഷനും നടക്കും
ഹൂസ്റ്റണ്‍ ന്മ ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫെബ്രുവരി 6 ഞായറാഴ്ച മുതല്‍ 9 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കണ്‍വന്‍ഷനും നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 .30 സന്ധ്യാ നമസ്‌കാരവും വചനശുശ്രൂഷയും നടക്കും. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഇടവക വികാരി ഫാ.ബിജോയ് സഖറിയ (മാനേജര്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി ഫാ.ഐസക് ബി. പ്രകാശ് തുടങ്ങിയവര്‍ വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ബുധനാഴ്ച വൈകിട്ട് 6 .30 ന് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടും കൂടി മൂന്ന് നോമ്പ് സമാപിക്കും.


നോമ്പാചരണ ശുശ്രുഷയിലും, കണ്‍വന്‍ഷനിലും ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യം ക്ഷണിക്കുന്നതായി വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ട്രസ്റ്റീ ശ്രീ. എറിക് മാത്യു, സെക്രട്ടറി ശ്രീ ഷാജി പുളിമൂട്ടില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി ) 7703109050

ശ്രീ. എറിക് മാത്യു (ട്രസ്റ്റീ) 4433149107

ശ്രീ ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി ) 8327755366

Other News in this category4malayalees Recommends