വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങിക്കഴിയുമ്പോള്‍ ബില്ല് കൂടിപ്പോയെന്ന് തോന്നുന്നുണ്ടോ? ശരാശരി ഷോപ്പിംഗ് ബില്ലുകളില്‍ 1.32 പൗണ്ട് വര്‍ദ്ധന; പണപ്പെരുപ്പം സാധാരണക്കാരുടെ പര്‍ച്ചേസുകളെ ബാധിച്ച് തുടങ്ങി

വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങള്‍ വാങ്ങിക്കഴിയുമ്പോള്‍ ബില്ല് കൂടിപ്പോയെന്ന് തോന്നുന്നുണ്ടോ? ശരാശരി ഷോപ്പിംഗ് ബില്ലുകളില്‍ 1.32 പൗണ്ട് വര്‍ദ്ധന; പണപ്പെരുപ്പം സാധാരണക്കാരുടെ പര്‍ച്ചേസുകളെ ബാധിച്ച് തുടങ്ങി

വീട്ടിലേക്ക് ആവശ്യമുള്ള അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ വില വര്‍ദ്ധിച്ചതായി അനുഭവപ്പെടുന്നുവെങ്കില്‍ ഇത് വെറും തോന്നലല്ല, മറിച്ച് പണപ്പെരുപ്പത്തിന്റെ ആഘാതമാണെന്ന് തിരിച്ചറിയണം. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ശരാശരി കുടുംബം വാങ്ങുന്ന 15 ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഏകദേശം ഒരു വര്‍ഷം കൊണ്ട് എട്ട് ശതമാനമാണ് വര്‍ദ്ധന.


ഫിഷ് ഫിംഗര്‍, കാരറ്റ്, നാരങ്ങ തുടങ്ങി സാധാരണയായി വാങ്ങുന്ന 15 ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ഏകദേശം 1.32 പൗണ്ടാണ് വര്‍ദ്ധന. ചില ഭക്ഷ്യ വിഭവങ്ങളുടെ വില പണപ്പെരുപ്പത്തിനും മുകളിലാണ് ഉയരുന്നതെന്ന് പഠനം സൂചന നല്‍കുന്നു. 500 ഗ്രാം ഡ്രൈഡ് പാസ്തയുടെ വിലയില്‍ ശരാശരി 41 ശതമാനമാണ് വര്‍ദ്ധന. ടിന്‍ഡ് തക്കാളി വില 45 പെന്‍സ് ഉയര്‍ന്നപ്പോള്‍, ഉരുളക്കിഴങ്ങ് വില രണ്ട് ശതമാനവും കൂടി.

അര ഡസന്‍ സൂപ്പര്‍മാര്‍ക്കറ്റ് മുട്ടകളുടെ വില ഒരു വര്‍ഷത്തില്‍ ആറ് ശതമാനം ഉയര്‍ന്ന് 1 പൗണ്ടാണ് കൂടിയത്. വാര്‍ബര്‍ടണ്‍സ് വൈറ്റ് ബ്രെഡ് 1.05 പൗണ്ടും വര്‍ദ്ധിച്ചു. ജീവിതച്ചെലവില്‍ പൊറുതിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ഈ പഠനം സ്വീകരിക്കാന്‍ കഴിയുന്ന വാര്‍ത്തയല്ല. ഈ വര്‍ഷം എനര്‍ജി, ഇന്റര്‍നെറ്റ് ബില്ലുകളും ഉയരുന്ന ബില്ലുകളുടെ കൂട്ടത്തില്‍ വരും.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ കൂടുതല്‍ ദുരിതമാണ് വരാനിരിക്കുന്നതെന്ന് ടെസ്‌കോ ചെയര്‍മാന്‍ ജോണ്‍ അലന്‍ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ ജാഫാ കേക്ക്, പെന്‍ഗ്വിന്‍സ്, ഹോബ്‌നോബ്‌സ് എന്നിങ്ങനെയുള്ള വിഭവങ്ങളിലെല്ലാം വില വര്‍ദ്ധന പ്രതീക്ഷിക്കാമെന്ന് മക്‌വിറ്റീസ് പറഞ്ഞിട്ടുണ്ട്.

ഫ്രഷ് മീറ്റ്, ഫ്രൂട്‌സ്, വെജിറ്റബിള്‍സ് എന്നിവയിലും വില വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ജനം ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. പ്രൊമോഷനിലുള്ള ഉത്പന്നങ്ങളും, വലിയ പാക്ക് സൈസും, കുറഞ്ഞ വിലയുള്ള മറ്റ് സാധനങ്ങളും നോക്കാനാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
Other News in this category



4malayalees Recommends