ക്രോയ്‌ഡോണില്‍ ഏഷ്യന്‍ വംശജയ്ക്ക് നേരെ വംശീയ അതിക്രമം; ബസ് ഇറങ്ങിയ 31-കാരിയുടെ തലയോട്ടിയില്‍ നിന്നും മുടി പറിച്ചെടുത്തു, ഇടിച്ചുവീഴ്ത്തി അക്രമം തുടര്‍ന്നു; അക്രമിയുടെ സിസിടിവി ചിത്രം പുറത്തുവിട്ട് പോലീസ്

ക്രോയ്‌ഡോണില്‍ ഏഷ്യന്‍ വംശജയ്ക്ക് നേരെ വംശീയ അതിക്രമം; ബസ് ഇറങ്ങിയ 31-കാരിയുടെ തലയോട്ടിയില്‍ നിന്നും മുടി പറിച്ചെടുത്തു, ഇടിച്ചുവീഴ്ത്തി അക്രമം തുടര്‍ന്നു; അക്രമിയുടെ സിസിടിവി ചിത്രം പുറത്തുവിട്ട് പോലീസ്

ക്രോയ്‌ഡോണില്‍ ഏഷ്യന്‍ വംശജയുടെ മുടി തലയോട്ടിയില്‍ നിന്നും പറിച്ചെടുത്തു. വംശീയ അതിക്രമമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്ത്രീക്ക് നേരെ നടന്ന ഗുരുതരമായ സംഭവത്തില്‍ പ്രതിയായ വ്യക്തിയുടെ സിസിടിവി ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.


സൗത്ത് ലണ്ടനിലെ ഈസ്റ്റ് ക്രോയ്‌ഡോണ്‍ റെയില്‍വെ സ്‌റ്റേഷന് പുറത്തുവെച്ചാണ് അക്രമം നടന്നത്. ഡിസംബര്‍ 18ന് വൈകുന്നേരം 6.45ന് 31-കാരിയായ സ്ത്രീ റൂട്ട് 119 ബസില്‍ വന്നിറങ്ങിയതായിരുന്നു. പ്രതി തന്റെ തലമുടിയില്‍ പിടിച്ച് വലിക്കുകയും, തലയോട്ടിയില്‍ നിന്നും ഒരു ഭാഗം മുടി പറിച്ചെടുക്കുകയുമായിരുന്നുവെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡിനോട് ഇര വെളിപ്പെടുത്തി.

The victim sustained facial injuries in the December 18 attack outside East Croydon station

ഇതിന് പുറമെ പ്രതി യുവതിയുടെ തലയില്‍ പിന്നില്‍ നിന്നും ഇടിച്ച് വീഴ്ത്തുകയും ചെയ്തു. തുടര്‍ച്ചയായ അക്രമത്തില്‍ യുവതിയുടെ മുഖത്ത് പരുക്കേറ്റതായി പോലീസ് വ്യക്തമാക്കി. സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായി നടക്കുന്ന അതിക്രമങ്ങളെ നേരിടുന്നത് മുന്‍ഗണനയിലുള്ള വിഷയമാണെന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ബെക്കി ഹ്യൂഗ്‌സ് പറഞ്ഞു.

യാതൊരു പ്രകോപനവുമില്ലാതെ നിലത്ത് വീണുകിടന്നപ്പോള്‍ പോലും അക്രമം നടന്നതായി ഡിറ്റക്ടീവ് വ്യക്തമാക്കി. സിസിടിവി ചിത്രത്തില്‍ നിന്നും പ്രതിയെ തിരിച്ചറിയുന്നവര്‍ തങ്ങള്‍ക്ക് വിവരം കൈമാറാനാണ് പോലീസിന്റെ അഭ്യര്‍ത്ഥന.
Other News in this category



4malayalees Recommends