ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത നേതൃത്വ സംഗമം

ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത നേതൃത്വ സംഗമം
ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ സീറോ മലബാര്‍ രൂപതാ നേതൃത്വ സംഗമം നടത്തി. ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് ദാനവേലില്‍ ആമുഖപ്രസംഗം നടത്തി. സിജോയ് പറപ്പള്ളില്‍ ക്‌ളാസ്സ് നയിച്ചു. സിസ്റ്റര്‍ ആഗ്‌നസ് മരിയാ സ്വാഗതവും റ്റിസണ്‍ തോമസ് നന്ദിയും പറഞ്ഞു. ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ടെല്‍സ് കട്ടുപാലത്ത്, ജിമ്മിച്ചന്‍ മുളവന, സോഫിയ മാത്യു എന്നിവര്‍ സംസാരിച്ചു. വിവിധ ഇടവകളില്‍ നിന്നുള്ള മിഷന്‍ ലീഗിന്റെ ഓര്‍ഗനൈസര്‍മാരും വൈസ് ഡിറക്ടര്‍മാരും മീറ്റിംഗില്‍ പങ്കെടുത്തു.


Other News in this category4malayalees Recommends