വിസ്‌കോണ്‍സിന്‍ സീറോമലബാര്‍ മിഷനില്‍ വിശുദ്ധവാരാചരണം

വിസ്‌കോണ്‍സിന്‍ സീറോമലബാര്‍ മിഷനില്‍ വിശുദ്ധവാരാചരണം

മില്‍വാക്കി: വിസ്‌കോണ്‍സിന്‍ സെന്റ് ആന്റണീസ് സീറോമലബാര്‍ മിഷനില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരം ഭക്തിപൂര്‍വ്വകമായി ആചരിക്കും. ഏപ്രില്‍ ഒന്‍പതാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ഹോളിഹില്ലില്‍ നടക്കുന്ന മലയാളം വിയാസാക്ര(കുരിശിന്റെ വഴി)യോടുകൂടി വിശുദ്ധവാരാചരണത്തിന് തുടക്കം കുറിക്കും. ഓശാനഞായര്‍ ഉച്ചകഴിഞ്ഞു1:30 നു നോമ്പുകാലചിന്തകള്‍,കുമ്പസാരം വിശുദ്ധകുര്‍ബാന, കുരുത്തോലപ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സെന്റ് കാമിലിസ് സെന്ററില്‍ പെസഹാതിരുകര്‍മ്മങ്ങള്‍, കാലുകഴുകല്‍ ശുശ്രൂഷ തുടര്‍ന്ന് പെസഹാ അപ്പംമുറിക്കല്‍ എന്നിവ നടക്കും. ദുഃഖവെള്ളിയാഴ്!ച


വൈകിട്ട് 6:30 ന് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ഈസ്റ്റര്‍ദിനം ഞായറാഴ്ച രാവിലെ 11 മണിക്ക് ആഘോഷപൂര്‍വ്വകമായ കുര്‍ബാന, ഈസ്റ്റര്‍ ഡിന്നര്‍ എന്നിവക്കുശേഷം നിര്‍ധനര്‍ക്ക് വേണ്ടിയുള്ള ഭവന നിര്‍മ്മാണപദ്ധതിയുടെ കിക്കോഫ്, മിഷന്‍ ഡയറക്ടര്‍ റവ. ഫാ നവീന്‍ പള്ളുരാത്തില്‍ നിര്‍വ്വഹിക്കും.

മില്‍വാക്കി സീറോമലബാര്‍ മിഷനില്‍ എല്ലാ ഞായറാഴ്ചയും നടക്കുന്ന മലയാളംകുര്‍ബാന, സി.സി.ഡി എന്നിവയുടെ സമയം രാവിലെ11:30 ന് ആയി ക്രമീകരിച്ചിട്ടുണ്ട് (Church Address: 9525 W Bluemound Rd, Milwaukee WI 53226)
Other News in this category4malayalees Recommends