15 കാരന്റെ വെടിയേറ്റ് 11 കാരിയ്ക്ക് ദാരുണാന്ത്യം ; ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ അബദ്ധത്തില്‍ സംഭവിച്ച ദുരന്തം ; ജീവന്‍ നഷ്ടമായത് നിരപരാധിയായ പെണ്‍കുട്ടിയ്ക്ക്

15 കാരന്റെ വെടിയേറ്റ് 11 കാരിയ്ക്ക് ദാരുണാന്ത്യം ; ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ അബദ്ധത്തില്‍ സംഭവിച്ച ദുരന്തം ; ജീവന്‍ നഷ്ടമായത് നിരപരാധിയായ പെണ്‍കുട്ടിയ്ക്ക്
വെടിയേറ്റ് യുഎസില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇപ്പോഴിതാ 15 കാരന്റെ വെടിയേറ്റ് 11 കാരി അന്തരിച്ചു. മറ്റൊരാളെ ലക്ഷ്യം വച്ചത് നിരപരാധിയായ 11 കാരിയുടെ ശരീരത്തില്‍ തുളച്ചു കയറുകയായിരുന്നു. സംഭവത്തില്‍ 15 കാരനെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ ഒളിച്ചു കഴിയുകയായിരുന്നു പ്രതി.

Alleged getaway driver, Omar Bojang, 18, is currently being sought by police

മേയ് 16നാണ് ദാരുണ സംഭവം നടന്നത്. ബ്രോണ്‍സ് വെസ്റ്റ് ചെസ്റ്റര്‍ അവന്യു ഫോക്‌സ് സ്ട്രീറ്റിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന 15 കാരനും ഒമര്‍ ബോജാങ് എന്ന 18 കാരനുമാണ് പ്രതികള്‍.

A 15-year-old boy was arrested for the fatal shooting on Kyhara Tay, 11 (pictured)

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യം വച്ചുള്ള വെടി കുട്ടിയ്ക്ക് മേല്‍ തുളച്ചുകയറുകയായിരുന്നു. വയറില്‍ വെടിയേറ്റ 11 കാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം പ്രതികള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. 15 കാരനെ അമ്മ ഒരു ഹോട്ടലില്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നാണ് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന 18 കാരനായി അന്വേഷണം തുടരുകയാണ്.

Kyhara's parents are seen grieving as they walk by her memorial during an anti violence rally on Thursday

15 കാരനെതിരെ കൊലപാതകത്തിനും അനധികൃതമായി തോക്ക് കൈവശം വച്ചതിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.

Other News in this category4malayalees Recommends