ഓസ്‌ട്രേലിയയ്ക്ക് പുതിയ കോവിഡ് മുന്നറിയിപ്പ്; മുന്‍പില്ലാത്ത വിധത്തില്‍ സബ് വേരിയന്റുകള്‍ സമൂഹത്തില്‍ പടരുന്നു; വാക്‌സിനേഷന്‍ നിരക്ക് താഴുമ്പോള്‍ വൈറസ് തിരിച്ചുവരവ് നടത്തുമെന്ന് വിദഗ്ധര്‍

ഓസ്‌ട്രേലിയയ്ക്ക് പുതിയ കോവിഡ് മുന്നറിയിപ്പ്; മുന്‍പില്ലാത്ത വിധത്തില്‍ സബ് വേരിയന്റുകള്‍ സമൂഹത്തില്‍ പടരുന്നു; വാക്‌സിനേഷന്‍ നിരക്ക് താഴുമ്പോള്‍ വൈറസ് തിരിച്ചുവരവ് നടത്തുമെന്ന് വിദഗ്ധര്‍

പുതിയ സബ് വേരിയന്റുകളും, വാക്‌സിന്‍ സ്വീകരിക്കുന്നത് കുറഞ്ഞതും ചേര്‍ന്ന് രാജ്യത്ത് പുതിയ കോവിഡ് ഭീഷണി ഉയര്‍ത്തുന്നതായി വിദഗ്ധര്‍. ആവശ്യത്തിന് ജനങ്ങള്‍ മൂന്നാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തതിനാല്‍ വീണ്ടും രോഗം പിടിപെടുന്നവരുടെ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി വ്യക്തമാക്കി.


ആദ്യത്തെ രണ്ട് ഡോസ് വാക്‌സിന്റെയും, മുന്‍പ് വൈറസ് പിടിപെട്ടതിന്റെയും പ്രതിരോധം സമൂഹത്തില്‍ ഇപ്പോള്‍ പടരുന്ന സബ് വേരിയന്റുകള്‍ക്ക് എതിരെ കുറഞ്ഞ തോതിലാണ് ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.

'ഒമിക്രോണിന്റെ ബിഎ-4, ബിഎ-5 വേരിയന്റുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഈസ്റ്റ് കോസ്റ്റ് മേഖലയില്‍ ഇത് പ്രത്യേകിച്ച് വളരുന്നുണ്ട്. വ്യാപനശേഷി കൂടുതലാണെന്നും, ഇമ്മ്യൂണ്‍ സിസ്റ്റം മറികടക്കാനും കഴിയുന്നതിനാല്‍ വരുന്ന ആഴ്ചകളിലും, മാസങ്ങളിലും രോഗികളുടെ എണ്ണം ഉയരും', കെല്ലി വ്യക്തമാക്കി.

മുന്‍പ് കാണാത്ത തരത്തിലാണ് വൈറസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡിയാകിന്‍ യൂണിവേഴ്‌സിറ്റി എപ്പിഡെമോളജിയിലെ കാതറീന്‍ ബെന്നെറ്റ് പറഞ്ഞു. ഏതാനും വര്‍ഷം ഇല്ലാതിരുന്ന ഫ്‌ളൂ സീസണൊപ്പം, ഒമിക്രോണും ചേരുന്നത് ആശങ്കാജനകമാണ്, ബെന്നെറ്റ് കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends