മങ്കി പോക്‌സിന് പുതിയ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു പേര് ട്രംപ് -22 ; ജനങ്ങള്‍ ആഗ്രഹിക്കുന്ന പേരിടാനുള്ള ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തിന് പിന്നാലെ വെബ് സൈറ്റില്‍ ഞെട്ടിക്കുന്ന നിര്‍ദ്ദേശങ്ങള്‍

മങ്കി പോക്‌സിന് പുതിയ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു പേര് ട്രംപ് -22 ; ജനങ്ങള്‍ ആഗ്രഹിക്കുന്ന പേരിടാനുള്ള ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തിന് പിന്നാലെ വെബ് സൈറ്റില്‍ ഞെട്ടിക്കുന്ന നിര്‍ദ്ദേശങ്ങള്‍
മങ്കി പോക്‌സിന് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്ന പേര് കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. ജനങ്ങളോട് വിഷയത്തില്‍ അഭിപ്രായം തേടിയിരുന്നു. സാധാരണ ലോകാരോഗ്യ സംഘടനയുടെ ഒരു സമിതിയാണ് രോഗങ്ങളുടെ പേരുകള്‍ തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഡബ്ല്യു എച്ച്ഒ ഇതിന് പൊതു ജനങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. സ്വവര്‍ഗ ലൈംഗീകതയിലൂടെ രോഗം പകരുന്നുവെന്ന കാരണത്താല്‍ അതുമായി ബന്ധപ്പെട്ട ചില പേരുകളും ചിലര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഡബ്ല്യു എച്ച്ഒ ഇതു നീക്കി.

കുരങ്ങുകള്‍ അല്ല യഥാര്‍ത്ഥത്തില്‍ കുരങ്ങുപനിക്ക് കാരണമെന്നതിനാല്‍ നിലവിലെ പേര് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് പുതിയ പേരിടാന്‍ തീരുമാനമായത്.

കുരങ്ങുപനിക്ക് പുതിയ പേര് കണ്ടെത്തുന്നത് വളരെ പ്രധാനമാണ്. കാരണം ഒരു ഗ്രൂപ്പിനും ഒരു പ്രദേശത്തിനും ഒരു രാജ്യത്തിനും മൃഗത്തിനും ഒരു കുറ്റവും സൃഷ്ടിക്കാതിരിക്കാനാണിത്. ലോകാരോഗ്യ സംഘടനയുടെ വക്താവ് പറഞ്ഞു. ഡബ്ല്യു എച്ച് ഒവിഷയത്തില്‍ ആശങ്കയിലാണ്. കളങ്കപ്പെടുത്താത്ത ഒരു പേര് കണ്ടെത്താന്‍ ആഗ്രഹിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

പുരുഷ ആരോഗ്യ സംഘടനയായ റെസോയുടെ ഡയറക്ടര്‍ സാമുവല്‍ മിറിയല്ലോ സമര്‍പിച്ച എംപോക്‌സ് എന്ന പേരാണ് ഇതുവരെ അംഗീകരിക്കപ്പെട്ടത്. കാനഡയിലെ മോണ്‍ട്രിയയില്‍ ഇതിനകം ഈ പേര് ഉപയോഗിക്കുന്നുണ്ട്.

മറ്റൊരു നിര്‍ദ്ദേശം വന്നത് വിവാദത്തിലാണ് .ട്രംപ് 22 എന്നാണിത്. കൊറോണ വൈറസിനെ ' ചൈനീസ് വൈറസ്' എന്ന പദം ഉപയോഗിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചിരിന്നു. ഇതിന് മറുപടിയാണ് ഈ പേരു നിര്‍ദ്ദേശമെന്ന അഭിപ്രായമുയരുന്നുണ്ട്.

എന്നാല്‍ പേര് നിര്‍ദ്ദേശിച്ചയാള്‍ പറയുന്നത്

'Toxic Rash of Unrecognized Mysterious Provenance of 2022' എന്നാണ്. സ്വവര്‍ഗ്ഗാനുരാഗ സമൂഹത്തെ പരിഹസിക്കുന്ന പേരുകള്‍ നേര്‌തെ പോസ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡബ്ല്യുഎച്ച്ഒ സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.

Other News in this category



4malayalees Recommends