യുഎസില്‍ ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥ ശിശുവിനെ അപഹരിച്ച കേസിലെ പ്രതിയുടെ വിചാരണ ഉടന്‍ തുടങ്ങും

യുഎസില്‍ ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥ ശിശുവിനെ അപഹരിച്ച കേസിലെ പ്രതിയുടെ വിചാരണ ഉടന്‍ തുടങ്ങും
ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി ഗര്‍ഭസ്ഥ ശിശുവിനെ കൈക്കലാക്കിയ സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയുടെ വിചാരണ ഉടന്‍ തുടങ്ങും. 2020 ഒക്ടോബറിലാണ് സംഭവം നടന്നത്. ടെയ്‌ലര്‍ പാര്‍കര്‍ എന്ന 29 കാരിയാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ആണ്‍സുഹൃത്തിനെ കൂടെ നിര്‍ത്താന്‍ വേണ്ടിയാണ് ടെയ്‌ലര്‍ പാര്‍കര്‍ ഈ ക്രൂരത ചെയ്തത്. ടെക്‌സാസിലെ 21 വയസ്സുള്ള റീഗണ്‍ സിമ്മോണ്‍സ് ഹാന്‍കോക്കിനെയാണ് ടെയ്‌ലര്‍ കൊലപ്പെടുത്തിയത്. അമ്മയില്‍ നിന്ന് വേര്‍പെട്ട ഗര്‍ഭസ്ഥ ശിശുവും പിന്നീട് മരിച്ചു.

താന്‍ ഗര്‍ഭിണിയാണെന്ന് കാണിച്ച് ഒരു ചിത്രം സംഭവത്തിന് മുമ്പ് ടെയ്‌ലര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. പിന്നീട് ഗര്‍ഭിണിയെ കണ്ടെത്തി ഗര്‍ഭസ്ഥ ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഗര്‍ഭപാത്രം നീക്കിയതിനാല്‍ ടെയ്‌ലര്‍ക്ക് അമ്മയാകാന്‍ സാധിക്കുമായിരുന്നില്ല. ഗര്‍ഭിണിയാണെന്നറിഞ്ഞാന്‍ ഒപ്പമുള്ള സുഹൃത്ത് ഉപേക്ഷിക്കില്ലെന്ന ധാരണയിലായിരുന്നു ടെയ്‌ലര്‍. 2020 ഒക്ടോബര്‍ 9ന് ടെയ്‌ലര്‍ ഹാന്‍കോക്കിന്റെ വീട്ടിലെത്തിയത്. പൂര്‍ണ്ണഗര്‍ഭിണിയായിരുന്നു അവര്‍. നൂറിലേറെ തവണ കത്തികൊണ്ട് കുത്തിയാണ് ടെയ്‌ലര്‍ അവരെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം ഹാന്‍കോക്കിന്റെ വയര്‍ കീറി ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത ശേഷം വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. ഈസമയം ഹാന്‍കോക്കിന്റെ മൂന്നു വയസ്സുള്ള കുഞ്ഞ് മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു.

കുഞ്ഞുമായി വാഹനമോടിക്കുമ്പോള്‍ ടെയ്‌ലറെ പൊലീസ് പിടിച്ചു. താന്‍ ഇപ്പോള്‍ പ്രസവിച്ച കുഞ്ഞാണെന്നാണ് ഇവര്‍ പറഞ്ഞത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Other News in this category



4malayalees Recommends