ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത്

ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത്
ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത്. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളില്‍ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വീസ ലഭിക്കുക.

കുവൈത്തിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കുന്നത്. നിലവില്‍ അഞ്ഞൂറു ദിനാര്‍ പ്രതിമാസ ശമ്പളം ഉള്ള പ്രവാസികള്‍ക്ക് ഫാമിലി വീസ അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാന പ്രകാരം ഇനി മുതല്‍ 800 ദിനാറിന് മുകളില്‍ മാസ ശമ്പളമുള്ളവര്‍ക്ക് മാത്രമേ ഫാമിലി വീസ അനുവദിക്കൂ.

ഇത് സംബന്ധിച്ച ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category4malayalees Recommends