അമേരിക്കന്‍ മാധ്യമങ്ങളില്‍ കാശ്മീര്‍ വിഷയം പക്ഷപാതപരമായി കവറേജ് ചെയ്യുന്നു ; ഇന്ത്യയോടുള്ള ഈ നിലപാട് തിരുത്തണം ; നിലപാട് വ്യക്തമാക്കി എസ് ജയശങ്കര്‍

അമേരിക്കന്‍ മാധ്യമങ്ങളില്‍ കാശ്മീര്‍ വിഷയം പക്ഷപാതപരമായി കവറേജ് ചെയ്യുന്നു ; ഇന്ത്യയോടുള്ള ഈ നിലപാട് തിരുത്തണം ; നിലപാട് വ്യക്തമാക്കി എസ് ജയശങ്കര്‍
അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇന്ത്യയെ പക്ഷപാതപരമായി കവറേജ് ചെയ്തതിനെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രംഗത്ത്. വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ത്യയോട് പക്ഷാപാതപരമായ രീതിയിലാണ് കവറേജ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയശങ്കര്‍.

വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദേശീയ ദിനപത്രമാണ് പ്രശസ്തമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ഇത് നിലവില്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലാണ്. വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. രാജ്യത്ത് ഇന്ത്യാ വിരുദ്ധ ശക്തികളുടെ വര്‍ദ്ധനവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അത്തരം ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ വിജയിക്കുന്നില്ല. അത്തരം ഗ്രൂപ്പുകള്‍ പുറത്തു നിന്ന് വിജയിക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ പുറത്ത് നിന്ന് ഇന്ത്യയ്‌ക്കെതിരെ വികാരം രൂപപ്പെടുത്താന്‍ശ്രമിക്കും. ഇത് നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. മത്സരിക്കേണ്ടത് പ്രധാനമാണ്. മിക്ക അമേരിക്കക്കാര്‍ക്കും നാട്ടിലെ ഏത് തരത്തിലുള്ള സൂക്ഷ്മതകളും സങ്കീര്‍ണ്ണതകളും അറിയാത്തതുകൊണ്ടല്ല. ഒരു സമൂഹമെന്ന നിലയില്‍ എനിക്ക് തോന്നുന്ന ഒരു കാര്യമാണ് ഞങ്ങള്‍ക്ക് പ്രധാനം', അദ്ദേഹം പറഞ്ഞു.

'ഒരു തീവ്രവാദ സംഭവമുണ്ടായാല്‍, കൊല്ലപ്പെട്ട വ്യക്തി ഏത് വിശ്വാസത്തില്‍ പെട്ടയാളാണെന്നത് പ്രശ്‌നമല്ല. തട്ടിക്കൊണ്ടുപോയവരില്‍ ഇന്ത്യന്‍ സൈനികരോ ഇന്ത്യന്‍ പോലീസുകാരോ ഉണ്ടെങ്കില്‍,ഗവണ്‍മെന്റിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരോ അല്ലെങ്കില്‍ അവരുടെ ബിസിനസ്സിലേക്ക് പോകുന്ന പൗരന്മാരോ ഉണ്ടെങ്കില്‍, അവരുടെ ജീവന്‍ നഷ്ടപ്പെടും', ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ തലസ്ഥാനത്ത് കശ്മീര്‍ വിഷയത്തെ തെറ്റായി ചിത്രീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിദേശകാര്യ മന്ത്രി.

Other News in this category



4malayalees Recommends