നാന്‍സി പെലോസി എവിടെ ? ആക്രോശത്തോടെ അക്രമി ; ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ; പ്രതിയെ പിടികൂടി പൊലീസ്

നാന്‍സി പെലോസി എവിടെ ? ആക്രോശത്തോടെ അക്രമി ; ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ; പ്രതിയെ പിടികൂടി പൊലീസ്
യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിക്ക് നേരെ അക്രമം. കലിഫോര്‍ണിയയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ അക്രമി ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അക്രമിയെ പൊലീസ് പിടികൂടി.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നാണ് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് നാന്‍സി പെലോസിയുടെ വസതിയിലേക്ക് അക്രമി എത്തിയത്. അകത്തു കടന്നുയടന്‍ പോള്‍ പെലോസിയെ ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു.

നാന്‍സി പെലോസി എവിടെയെന്ന് ചോദിച്ച് ആക്രോശിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു പോള്‍ പെലോസി.

മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. ആക്രമണം നടക്കുമ്പോള്‍ നാന്‍സി പെലോസി വാഷിങ്ടണിലായിരുന്നു. പോള്‍ പെലോസിയുടെ നില തൃപ്തികരമാണ്.

സംഭവത്തെ തുടര്‍ന്ന് നേതാക്കളുടെ സുരക്ഷ ശക്തമാക്കി.

Other News in this category4malayalees Recommends