രണ്ടു വയസ്സുള്ള മകളുമായി ജീവിക്കാന്‍ വേറെ വഴിയില്ല ; മുന്‍ കാമുകി തീയിട്ട് നശിപ്പിച്ച വീട് പണിയാന് സഹായം തേടി യുവാവ്

രണ്ടു വയസ്സുള്ള മകളുമായി ജീവിക്കാന്‍ വേറെ വഴിയില്ല ; മുന്‍ കാമുകി തീയിട്ട് നശിപ്പിച്ച  വീട് പണിയാന് സഹായം തേടി യുവാവ്
മുന്‍ കാമുകി തീയിട്ട് നശിപ്പിച്ച വീട് പണിയാന് സഹായം തേടി യുവാവ്. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ മറ്റൊരു യുവതി ഫോണ്‍ എടുത്തതിന് പിന്നാലെയായിരുന്നു യുവതി കാമുകന്റെ വീടിന് തീയിട്ടത്. നവംബര്‍ 22 നായിരുന്നു സംഭവം.

23കാരിയായ സെനെയ്ഡ സോട്ടോയാണ് കാമുകന്‍ ടോമി ഗാരേയുടെ വീടിന് തീയിട്ടത്. എന്നാല്‍ ടോമിയുടെ ഫോണ്‍ എടുത്തത് ബന്ധുവായ സ്ത്രീയായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.

Fire In Boyfriend House – Latest News Information in Hindi | ताज़ा ख़बरें,  Articles & Updates on Fire In Boyfriend House | Photos & Videos | लेटेस्टली

രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പം കഴിയുന്നതിന് വേണ്ടിയാണ് യുവാവ് സാമ്പത്തിക സഹായം ഓണ്‍ലൈനിലൂടെ തേടിയത്.

വീഴ്ചയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള സഹായമാണ് ഇയാള്‍ ചോദിക്കുന്നത്. ഗോ ഫണ്ട് മീ എന്ന സൈറ്റിലൂടെയാണ് ഇയാള്‍ സാമ്പത്തിക സഹായം തേടിയിട്ടുള്ളത്. വീടിന് തീയിട്ടതിന് കാമുകി സെനെയ്ഡ സോട്ടോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവര്‍ച്ചാ ശ്രമം, തീ കൊളുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. വീടിന് തീയിടുന്ന സമയത്ത് ഗാരേ സ്ഥലത്തുണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഉണ്ടായില്ല. എന്നാല്‍ മകളുടെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഷൂസുകളും അടക്കമുള്ള വസ്തുക്കളാണ് അഗ്‌നിക്കിരയായത്.

50000ഡോളറിന്റെ നഷ്ടമുണ്ടായതായാണ് ഗാരേ പറയുന്നത്. വീട് പുനര്‍ നിര്‍മ്മിച്ചെടുത്ത് മകളുമൊത്ത് ജീവിക്കാനാണ് ഗാരേ ക്രൌഡ് ഫണ്ടിംഗ് സഹായം തേടിയിട്ടുള്ളത്. താനും പിതാവിനും സ്വന്തമായുള്ള ഏക സ്ഥലമായിരുന്നു ആ വീടെന്നും തലമുറകളായുള്ള സമ്പാദ്യമാണ് കത്തി നശിച്ചതെന്നുമാണ് ഗാരേ പറയുന്നത്. എന്താണ് വീട്ടിലേക്ക് പോകാത്തതെന്നാണ് മകള്‍ ചോദിക്കുന്നതെന്നും ഗാരേ പറയുന്നു

Other News in this category4malayalees Recommends