വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കൈയ്യേറ്റവും പുതിയ നിര്‍മാണങ്ങളും എതിര്‍ക്കുമെന്ന് അമേരിക്ക

വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കൈയ്യേറ്റവും പുതിയ നിര്‍മാണങ്ങളും എതിര്‍ക്കുമെന്ന് അമേരിക്ക
വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കൈയ്യേറ്റവും പുതിയ നിര്‍മാണങ്ങളും എതിര്‍ക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. മുന്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തീവ്രവലതുപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരത്തിലെത്തിയ സാഹചര്യത്തില്‍ നിര്‍മ്മാണവും കുടിയേറ്റവും ശക്തമാകുമെന്ന വിലയിരുത്തലിനിടെയാണ് അമേരിക്ക സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

2021 വരെ നെതന്യാഹൂ പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലമിലും റെക്കോര്‍ഡ് ജൂത കുടിയേറ്റമാണ് നടന്നത്. അന്താരാഷ്ട്ര നിയമ പ്രകാരം ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രയേല്‍ കൈയേറ്റം അനധികൃതമാണ്.

ഇസ്രയേല്‍ തുടരുന്ന അനധികൃത നിര്‍മാണം ദ്വിരാഷ്ട്ര പ്രശ്‌ന പരിഹാരത്തിന് തടസ്സമാണെന്നാണ് ബ്ലിങ്കന്റെ നിലപാട്.

അധികാരത്തില്‍ തിരിച്ചെത്തിയ ഇസ്രയേലി നേതാവിന് ബ്ലിങ്കന്‍ അഭിനന്ദനം അറിയിച്ചു. ഞങ്ങളുടെ മാനദണ്ഡം വ്യക്തികളല്ല, സര്‍ക്കാര്‍ നയങ്ങളാണ്. പ്രശ്‌ന പരിഹാരത്തിന്റെ അടിത്തറ തോണ്ടുന്ന നടപടികളെ എതിര്‍ക്കും. അത് കുടിയേറ്റം വ്യാപിപ്പിക്കുന്നതില്‍ ഒതുങ്ങില്ല. വെസ്റ്റ് ബാങ്കിലെ കൂട്ടിച്ചേര്‍ക്കലും വിശുദ്ധ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമെല്ലാം എതിര്‍ക്കുക തന്നെ ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends