ഖഷോഗി കൊലപാതകം ; സൗദി കിരീടാവകാശി സല്‍മാന്‍ രാജാവിനെതിരെയുള്ള കേസ് തള്ളി യുഎസ് കോടതി

ഖഷോഗി കൊലപാതകം ; സൗദി കിരീടാവകാശി സല്‍മാന്‍ രാജാവിനെതിരെയുള്ള കേസ് തള്ളി യുഎസ് കോടതി
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെയുളള കേസ് യുഎസ് കോടതി തളളി. സെപ്റ്റംബറില്‍ സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ മുഹമ്മദ് ബിന്‍ സല്‍മാന് വിദേശ രാഷ്ട്രത്തലവനാണെന്ന് യുഎസ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതോടെയാണ് കേസ് തളളിയതെന്ന് കേസ് പരിഗണിച്ച ജഡ്ജ് ജോണ്‍ ഡി ബീറ്റ്‌സ് പറഞ്ഞു. ഖഷോഗിയുടെ കൊലപാതകത്തിന് പിന്നില്‍ സല്‍മാന്‍ രാജകുമാരനാണെന്ന് ഖഷോഗിയുടെ ഭാര്യ ഹാറ്റിസ് സെന്‍ഗിസും അദ്ദേഹത്തിന്റെ ആക്ടിവിസ്റ്റ് ഗ്രൂപ്പായ ഡോണും ശക്തമായി വാദിച്ചുവെന്ന് ജഡ്ജ് പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിന്റെ വാദത്തെ അംഗീകരിക്കാതിരിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് കേസ് തളളികൊണ്ട് ജഡ്ജ് ജോണ്‍ ബീറ്റ്‌സ് വ്യക്തമാക്കി.

കൊലപാതക വാര്‍ത്ത പുറത്തായിതിന് പിന്നാലെ കോണ്‍സുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. 18 പേരെ കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് വ്യക്തമായ തെളിവുണ്ടെന്ന് തുര്‍ക്കി ഉന്നയിച്ചിരുന്നു. ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിക്കെതിരെ രാജ്യാന്തരതലത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഖഷോഗിയുടെ മൃതദേഹം എവിടെയെന്നോ ആരാണ് കൊലപാതകത്തിന് പിന്നിലെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകത്തോടെ രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടിയ മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുകയും ചെയ്തു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയുടെ നിക്ഷേപകസംഗമത്തിന്റെ നിറംമങ്ങുകയും പ്രമുഖ രാജ്യാന്തരമാധ്യമങ്ങളും പരിപാടി ബഹിഷ്‌കരിക്കുകയുമുണ്ടായി. പിന്നീട് സമവായ നീക്കങ്ങളുമായി സൗദി രാജകുടുംബം രംഗത്തെത്തി. ഖഷോഗിയുടെ മകന്‍ സലാ ഖഷോഗിയെ സല്‍മാന്‍ രാജാവും, മുഹമ്മദ് ബിന്‍ സല്‍മാനും സൗദിയില്‍ സ്വീകരിക്കുകയും പിതാവിന്റെ മരണത്തില്‍ ഭരണകൂടത്തിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. കുറ്റസമ്മതം നടത്തിയിട്ടും അമേരിക്ക സൗദിക്കെതിരെ ഇതുവരെ കടുത്ത നിലപാടെടുത്തിരുന്നില്ല.

Other News in this category



4malayalees Recommends