രാക്ഷസനായി രൂപമാറ്റം വരുത്തി ഗര്‍ഭിണിയായ സ്ത്രീയെ ബന്ദിയാക്കി പീഡിപ്പിച്ചതിന് 36 കാരന്‍ അറസ്റ്റില്‍ ; യുവതിയ്ക്ക് രക്ഷകരായത് ആരോഗ്യ പ്രവര്‍ത്തകര്‍

രാക്ഷസനായി രൂപമാറ്റം വരുത്തി ഗര്‍ഭിണിയായ സ്ത്രീയെ ബന്ദിയാക്കി പീഡിപ്പിച്ചതിന് 36 കാരന്‍ അറസ്റ്റില്‍ ; യുവതിയ്ക്ക് രക്ഷകരായത് ആരോഗ്യ പ്രവര്‍ത്തകര്‍
രാക്ഷസനായി രൂപമാറ്റം വരുത്തി ഗര്‍ഭിണിയായ സ്ത്രീയെ ബന്ദിയാക്കി പീഡിപ്പിച്ചതിന് 36 കാരന്‍ അറസ്റ്റില്‍. ബോഡി മോഡിഫിക്കേഷനിലൂടെ തന്റെ മുഖം രാക്ഷസരൂപത്തിലേക്ക് മാറ്റിയാണ് ഇയാള്‍ ഗര്‍ഭിണിയായ സ്ത്രീയെ ആഴ്ചകളോളം ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തത്. മനുഷ്യക്കടത്ത് സംഘത്തിലും ഇയാള്‍ പങ്കാളിയായിരുന്നു. മൈക്കല്‍ ആന്റണി ബരാജാസ് എന്ന 36 കാരനാണ് യുവതികളെ ഭയപ്പെടുത്തുന്നതിനായി തന്റെ മുഖം രാക്ഷസരൂപത്തിലേക്ക് മാറ്റിയത്. ബന്ദിയാക്കപ്പെട്ട സ്ത്രീയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

2022 നവംബര്‍ 23 നാണ് ഇയാള്‍ തന്നെ തട്ടിക്കൊണ്ടുപോയത് എന്നാണ് മിഷിഗന്‍ സ്വദേശിയായ 20 കാരി യുവതി പൊലീസിനോട് പറഞ്ഞത്. വീടിന് പുറത്തായിരുന്ന യുവതിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി തന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. കട്ടിലില്‍ കെട്ടിയിട്ട യുവതിയെ തുടര്‍ന്ന് ശാരീരികവും മാനസികവുമായി നിരന്തര പീഡനത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ ജീവന്‍ പിടിച്ചുനിര്‍ത്താനായി ഇയാള്‍ കൃത്യമായി ഭക്ഷണവും വെള്ളവും നല്‍കിയിരുന്നു. ഇതിനിടയില്‍ രണ്ടുതവണ യുവതി തടവില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എങ്കിലും ഇയാളുടെ പിടിയിലാകുകയായിരുന്നു. രാക്ഷസന് സമാനമായ രീതിയില്‍ കൂര്‍ത്ത പല്ലുകള്‍ ആയിരുന്നു ഇയാള്‍ക്ക് ഉണ്ടായിരുന്നതെന്നും പലപ്പോഴും അത് തന്റെ കഴുത്തിനോട് ചേര്‍ത്തുവച്ച് പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കടിച്ചു കീറും എന്ന് ഭയപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.

യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബരാജാസ് അവളുടെ ചികിത്സയ്ക്കായി ആരോഗ്യ പ്രവര്‍ത്തകരെ വീട്ടിലെത്തിച്ചു. തന്നെ ശുശ്രൂഷിക്കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരോടാണ് യുവതി താനിവിടെ ബന്ദിയാക്കപ്പെട്ടിരിക്കുകയാണ് എന്ന വിവരം രഹസ്യമായി പറഞ്ഞത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ബരാജാസിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്യുകയും മുറിയില്‍ പൂട്ടിയിട്ട നിലയില്‍ യുവതിയെ കണ്ടെത്തുകയും ചെയ്തത്.

യുവതി ഇപ്പോള്‍ സുരക്ഷിതയാണ്. പീഡനത്തിനുശേഷം മനുഷ്യക്കടത്ത് സംഘത്തിന് യുവതിയെ കൈമാറാനായിരുന്നു ബരാജാസിന്റെ ലക്ഷ്യം. അറസ്റ്റിലായ ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് വന്‍ ആയുധശേഖരം കണ്ടെത്തി.

Other News in this category



4malayalees Recommends