ടെനിസിയില്‍ കാര്‍ അപകടം ; അഞ്ചു കുട്ടികള്‍ അടക്കം ആറു പേര്‍ മരിച്ചു

ടെനിസിയില്‍ കാര്‍ അപകടം ; അഞ്ചു കുട്ടികള്‍ അടക്കം ആറു പേര്‍ മരിച്ചു
ഞായറാഴ്ച പുലര്‍ച്ചെ ടെനിസിയിലെ ഇന്റര്‍‌സ്റ്റേറ്റ് 24 ല്‍ ഉണ്ടായ കാര്‍ അപകടത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിക്കകുയും ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റോബര്‍ട്ട്‌സണ്‍ കൗണ്ടിയില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസുകള്‍ പ്രതികരിച്ചതായി റോബര്‍ട്ട്‌സണ്‍ കൗണ്ടി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസില്‍ നിന്നുള്ള വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. പരുക്കേറ്റവരെ സഹായിക്കാന്‍ നാലു അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും ഒരു ഹെല്‍കോപ്റ്ററും എത്തിച്ചേര്‍ന്നതായി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസില്‍ നിന്നുള്ള വാര്‍ത്താകുറിപ്പില്‍ പറയുന്നു.

അപകടത്തില്‍പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. തലകീഴായി മറിഞ്ഞ കാറില്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ നാഷ്വില്ലെയിലെ വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.

അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഒന്നു മുതല്‍ 18 വയസ്സുവരെ പ്രായമുള്ള ആറുപേരെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends