ഓസ്ട്രേലിയയിലെ ചെറുപ്പക്കാരില്‍ കോവിഡ് കടുത്ത മാനസികപ്രശ്നങ്ങളുണ്ടാക്കുന്നു; കൊറോണ ജീവിതം മാറ്റി മറിച്ചതില്‍ ഉത്കണ്ഠപ്പെടുന്നവരേറെ; പഠനം പെട്ടെന്ന് ഓണ്‍ലൈനിലേക്ക് മാത്രം ഒതുങ്ങിയതിലും ഏറെ ചെറുപ്പക്കാര്‍ വേപഥു കൊള്ളുന്നു

ഓസ്ട്രേലിയയിലെ ചെറുപ്പക്കാരില്‍ കോവിഡ് കടുത്ത മാനസികപ്രശ്നങ്ങളുണ്ടാക്കുന്നു; കൊറോണ ജീവിതം മാറ്റി മറിച്ചതില്‍ ഉത്കണ്ഠപ്പെടുന്നവരേറെ; പഠനം പെട്ടെന്ന് ഓണ്‍ലൈനിലേക്ക് മാത്രം ഒതുങ്ങിയതിലും ഏറെ ചെറുപ്പക്കാര്‍ വേപഥു കൊള്ളുന്നു
കോവിഡ് ബാധ ഓസ്ട്രേലിയയിലെ നിരവധി യുവജനങ്ങളെ കാര്യമായി സ്വാധീനിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് നിരവധി യുവജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതിന് പുറമെ ചെറുപ്പക്കാരായ നിരവധി പേര്‍ക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. കൊറോണ ലോകമെമ്പാടും സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വം മൂലം ചെറുപ്പക്കാരില്‍ നിരവധി പേര്‍ക്ക് ഭാവി തന്നെ ഒരു ചോദ്യ ചിഹ്നമായിരിക്കുന്ന അവസ്ഥയും സംജാതമായിരിക്കുന്നു.

രോഗം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ രാജ്യത്തെ നിരവധി ചെറുപ്പക്കാരില്‍ ഏകാന്തതയും ഒറ്റപ്പെടലുമുണ്ടായിരുന്നുവെന്നും കൊറോണ മൂര്‍ച്ഛിച്ചതോടെ ഇത് വര്‍ധിച്ചിരിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. കോവിഡ് തീര്‍ത്ത ഏകാന്തത യുവജനങ്ങളെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്നാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ടെഗാന്‍ ക്രുവിസ് പറയുന്നത്. ടീനേജ് സ്റ്റേജില്‍ നിന്നും മുതിര്‍ന്ന അവസ്ഥയിലേക്ക് പരിണമിക്കുന്ന വേളയില്‍ കോവിഡ് ജീവിത ക്രമത്തെ ആകമാനം മാറ്റി മറിച്ചിരിക്കുന്നത് ചെറുപ്പക്കാര്‍ക്ക് കടുത്ത മാനസിക പ്രശ്നങ്ങളാണുണ്ടാക്കുന്നതെന്നും ക്രുവിസ് എടുത്ത് കാട്ടുന്നു.

കോവിഡ് കാരണം പഠനം പെട്ടെന്ന് ഓണ്‍ലൈനിലേക്ക് മാത്രം ഒതുങ്ങിയതും നിരവധി ചെറുപ്പക്കാരെയാണ് വലച്ചിരിക്കുന്നത്. സഹപാഠികളെ നേരില്‍ കാണാന്‍ സാധിക്കാത്തതും നിരവധി പേര്‍ക്ക് മാനസിക പ്രശ്നമുണ്ടാക്കുന്നുണ്ട്.കോവിഡ് തീര്‍ത്ത ഏകാന്തതയും ഓണ്‍ലൈന്‍ പഠനം തീര്‍ക്കുന്ന വിരസതയും അകറ്റുന്നതിനായി പാര്‍ട്ട് ടൈം ജോലികള്‍ക്ക് പോകുന്ന ചെറുപ്പക്കാരേറെയാണെന്നും ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.Other News in this category4malayalees Recommends