സ്‌കൂളിലെ അധ്യാപകരും എല്ലാ ജീവനക്കാരും വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം ; ക്യൂന്‍സ്ലാന്‍ഡില്‍ ഡിസംബര്‍ 17ന് മുമ്പ് ആദ്യ ഡോസ് സ്വീകരിക്കാന്‍ നിര്‍ദ്ദേശം

സ്‌കൂളിലെ അധ്യാപകരും എല്ലാ ജീവനക്കാരും വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം ; ക്യൂന്‍സ്ലാന്‍ഡില്‍ ഡിസംബര്‍ 17ന് മുമ്പ് ആദ്യ ഡോസ് സ്വീകരിക്കാന്‍ നിര്‍ദ്ദേശം
ക്യൂന്‍സ്ലാന്‍ഡില്‍ സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം. ജീവനക്കാര്‍ക്കും വൊളന്റിയേഴ്‌സിനും ആദ്യഡോസ് ഡിസംബര്‍ 17നും രണ്ടാം ഡോസ് ജനുവരി 23നും അകം സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

വാക്‌സിന്‍ എടുക്കാതിരിക്കാനുള്ള ഗൗരവമായ മെഡിക്കല്‍ കണ്ടീഷന്‍ ഉള്ളവര്‍ക്ക് മാത്രം ഇളവ് അനുവദിക്കൂവെന്ന് ക്യൂന്‍സ്ലാന്‍ഡ് എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ ഗ്രേസ് ഗ്രേസ് വ്യക്തമാക്കി.

കുട്ടികളുടെ ആരോഗ്യത്തിന് അതീവ പ്രാധാന്യം നല്‍കുന്നുവെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ക്യൂന്‍സ്ലാന്‍ഡ് സ്‌കൂളുകളിലെത്തുന്ന 12 വയസ്സില്‍ താഴെയുള്ള 500000 കുട്ടികളുടെ സുരക്ഷ പ്രധാനപ്പെട്ടത് തന്നെ. കുട്ടികളുടെ കെയര്‍ സെന്ററിലുള്ളവരും വാക്‌സിന്‍ സ്വീകരിക്കണം.

People queue to receive a Covid-19 vaccine at a Bunnings hardware store in Brisbane.

ചൈല്‍ഡ് കെയര്‍ സെന്ററുകളിലും സ്‌കൂളുകളിലും അത് പബ്ലിക് സ്‌കൂളായാലും പ്രൈവറ്റ് സ്‌കൂളായാലും വാക്‌സിന്‍ നിര്‍ബന്ധമെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് സുരക്ഷിത സാഹചര്യം ഒരുക്കേണ്ടത് അനിവാര്യമാണ്. സ്‌കൂളുകളില്‍ കോവിഡ് വ്യാപനം ഒഴിവാക്കേണ്ടതുണ്ട്.

വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളും ആശങ്കയിലാണ്. കുട്ടികള്‍ പൊതുവേ പ്രതിരോധ ശേഷിയുള്ളവരാണ്. എന്നാല്‍ സ്റ്റാഫുകളും അധ്യാപകരും വാക്‌സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധം തീര്‍ത്ത് മാതൃക കാട്ടണമെന്ന് ഗ്രേസ് വ്യക്തമാക്കി.

Other News in this category4malayalees Recommends