സൗത്ത് ഓസ്‌ട്രേലിയ സബ്ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കും; ലക്ഷ്യം റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കല്‍; സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെയും ലഭിക്കും

സൗത്ത് ഓസ്‌ട്രേലിയ സബ്ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കും; ലക്ഷ്യം റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കല്‍; സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെയും ലഭിക്കും
സബ്ക്ലാസ് 457, സബ്ക്ലാസ് 482 വിസക്കാരുടെ ആശ്രിതരായ കുട്ടികള്‍ക്ക് സൗത്ത് ഓസ്‌ട്രേലിയ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. കുടിയേറ്റക്കാര്‍ റീജിയണല്‍ ഏരിയകളില്‍ സെറ്റില്‍ ചെയ്യുന്നതിനും ജോലി ചെയ്യുന്നതിനുമായി രാജ്യത്തെ നിരവധി സ്‌റ്റേറ്റുകള്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പുതിയ നീക്കത്തിലൂടെ സൗത്ത് ഓസ്‌ട്രേലിയയും ആ പാത പിന്തുടരുകയാണ്.

ഇത് പ്രകാരം റീജിയണല്‍ ഏരിയകളിലെ പബ്ലിക് സ്‌കൂളുകളിലായിരിക്കും സൗത്ത് ഓസ്‌ട്രേലിയ ഇത്തരം കുട്ടികള്‍ക്ക് സൗജന്യ പഠനം അനുവദിക്കുന്നത്. റീജിയണല്‍ ഏരിയകളിലെ കുടിയേറ്റക്കാരായവരുടെ മക്കളായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഇളവ് ലഭിക്കുന്നതായിരിക്കും. ഇതിന് മുമ്പ് പ്രസ്തുത വിസ ഹോള്‍ഡര്‍മാരുടെ മക്കള്‍ക്ക് സ്റ്റുഡന്റ് കോണ്‍ട്രിബ്യൂഷന്‍ ഫീസ് നല്‍കേണ്ടി വന്നിരുന്നു. ഇത് പ്രൈമറിക്ക് ഏതാണ്ട് 5300 ഡോളറും ഹൈസ്‌കൂളിലേക്ക് 6400 ഡോളറുമായിരുന്നു.

കുടിയേറ്റക്കാരെ റീജിയണല്‍ ഏരിയകളിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയെന്നും അതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കവുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയയിലെ എഡ്യുക്കേഷന്‍ മിനിസ്റ്ററായ ജോണ്‍ ഗാര്‍ഡ്‌നര്‍ വിശദീകരിച്ചിരിക്കുന്നത്. ഇതിലൂടെ റീജിയണല്‍ ഏരിയകളിലേക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ ആകര്‍ഷിക്കാനാവുമെന്നും തല്‍ഫമായി ഇവിടങ്ങളിലെ ബിസിനസുകള്‍ നിലവില്‍ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയും ശക്തമാണ്. ഇതിലൂടെ പ്രാദേശിക ബിസിനസുകള്‍ വളരുമെന്നും ഇത് കൂടുതല്‍ തൊഴില്‍ റീജിയണല്‍ ഏരിയകളില്‍ ഉണ്ടാകുമെന്നുമാണ് സൗത്ത് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends