വിക്ടോറിയയിലെ സ്‌റ്റേറ്റ് നോമിനേഷന്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ വ്യാപകമായ അഴിച്ചുപണിയുണ്ടായേക്കും; ജനകീയമായ 16 ഒക്യുപേഷനുകള്‍ ഡ്രാഫ്റ്റ് ലിസ്റ്റില്‍ നിന്നും പുറന്തള്ളി; 13 ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തു; അന്തിമ ലിസ്റ്റ് 2019 മധ്യത്തില്‍ പുറത്തിറക്കും

വിക്ടോറിയയിലെ സ്‌റ്റേറ്റ് നോമിനേഷന്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ വ്യാപകമായ അഴിച്ചുപണിയുണ്ടായേക്കും; ജനകീയമായ 16 ഒക്യുപേഷനുകള്‍ ഡ്രാഫ്റ്റ് ലിസ്റ്റില്‍ നിന്നും പുറന്തള്ളി; 13 ഒക്യുപേഷനുകള്‍ കൂട്ടിച്ചേര്‍ത്തു; അന്തിമ ലിസ്റ്റ് 2019 മധ്യത്തില്‍ പുറത്തിറക്കും
ഓസ്‌ട്രേലിയയിലെ വിക്ടോറിയ അതിന്റെ സ്‌റ്റേറ്റ് നോമിനേഷന്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവിടുത്തെ ഒക്യുപേഷന്‍ ലിസ്റ്റ് സ്ഥിരമായി പുനരവലോകനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജോബ്‌സ്, പ്രസിന്റ്‌സ് , ആന്‍ഡ് റീജിയന്‍സ് ഇന്‍ വിക്ടോറിയ വ്യക്തമാക്കിയിരിക്കുന്നത്. വിക്ടോറിയയിലെ തൊഴില്‍ മാര്‍ക്കറ്റിന് അനുയോജ്യമായ വിധത്തില്‍ ഒക്യുപേഷന്‍ ലിസ്റ്റ് നിലകൊള്ളുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം ക്രമീകരണങ്ങള്‍ കാലാകാലങ്ങളില്‍ വരുത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

നിലവില്‍ വിക്ടോറിയയിലുള്ള ഒക്യുപേഷന്‍ ലിസ്റ്റ് പുറത്ത് വിട്ടിരുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു. ഇത് നിലവില്‍ പുനരവലോകനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടികളില്‍ നിന്നും ഡ്രാഫ്റ്റ് ആസ്‌കിംഗ് ഇന്‍പുട്ടുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ടിട്ടുണ്ട്. നിലവില്‍ 80 തൊഴിലുകളാണ് ഡ്രാഫ്റ്റ് ലിസ്റ്റിലുള്ളത്. ഇത് പ്രകാരം മുമ്പത്തെ ലിസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13 പുതിയ ഒക്യുപേഷനുകള്‍ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

മുമ്പത്തെ ലിസ്റ്റിലുള്ള 31 ഒക്യുപേഷനുകളാണ് ഡ്രാഫ്റ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ചില ജനകീയമായ ഒക്യുപേഷനുകള്‍ ഡ്രാഫ്റ്റ് ലിസ്റ്റില്‍ നിന്നും പുറന്തള്ളിയിട്ടുണ്ട്. അവ താഴെപ്പറയുന്നവയാണ്.


Early Childhood Teacher

Secondary School Teacher

Nurse Practitioner

Midwife

Airconditioning and Mechanical Services Plumber

Podiatrist

Dietician

Welder

Roof Plumber

Gasfitter

Sheetmetal Trades Worker

Metal Mechanics Airconditioning

Metal Fabricator

Telecommunications Lineworker

Electronic Equipment Trades Worker

Motor Mechanic

ഡ്രാഫ്റ്റ് ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന തൊഴിലുകള്‍ താഴെപ്പറയുന്നവയാണ്.


Sales and Marketing Manager

Finance Manager

Advertising Manager

Cafe or Restaurant Manager

Mechanical Engineer

Public Relations Professional

Accountant

Taxation Accountant

Company Secretary

Solicitor

Electronics Engineer

Cook

Chef

നിലവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ ലിസ്റ്റിന് അന്തിമരൂപം നല്‍കുന്നതിനുള്ള ഒരുക്കത്തിലാണ്. ഇത് സംബന്ധിച്ച കണ്‍സള്‍ട്ടേഷനുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തി വരുന്നുണ്ട്.ഇതിനുള്ള ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും ലിസ്റ്റിന് അന്തിമ രൂപം നല്‍കുന്നത്.ഫൈനല്‍ ഒക്യുപേഷന്‍ ലിസ്റ്റ് 2019 പകുതിയാകുമ്പോഴേക്കും പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends