ഓസ്‌ട്രേലിയയിലെ എയര്‍പോര്‍ട്ടുകളിലെ ഓട്ടോമാറ്റഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വന്‍ തകരാറ്; ആയിരക്കണക്കിന് യാത്രക്കാര്‍ വലയുന്നു; പ്രശ്‌നം കണ്ടുപിടിക്കാനാവാത്തതിനാല്‍ ആഴ്ചകളോളം നീണ്ടേയ്ക്കാം; രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണി

ഓസ്‌ട്രേലിയയിലെ എയര്‍പോര്‍ട്ടുകളിലെ ഓട്ടോമാറ്റഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വന്‍ തകരാറ്; ആയിരക്കണക്കിന് യാത്രക്കാര്‍ വലയുന്നു; പ്രശ്‌നം കണ്ടുപിടിക്കാനാവാത്തതിനാല്‍ ആഴ്ചകളോളം നീണ്ടേയ്ക്കാം; രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണി
ഓസ്‌ട്രേലിയയിലെ ഓട്ടോമാറ്റഡ് ഇമിഗ്രേഷന്‍ സിസ്റ്റം കടുത്ത പ്രതിസന്ധി നേരിടുന്നുവോ....? തിങ്കളാഴ്ച രാവിലെ മുതല്‍ ഓസ്‌ട്രേലിയയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെത്തിയ പതിനായിരക്കണക്കിന് യാത്രക്കാര്‍ കടുത്ത പ്രതിസന്ധി അനുഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ചോദ്യമുയര്‍ന്നിരിക്കുന്നത്. വിമാനത്താവളങ്ങളിലെ ഓട്ടോമാറ്റഡ് ഇമിഗ്രേഷന്‍ ടെക്‌നോളജി കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ സമയം വൈകുകയോ റദ്ദാക്കുകയോ ചെയ്തതിനെ തുടര്‍ന്നായിരുന്നു യാത്രക്കാര്‍ അനിശ്ചിതത്വത്തിലായി നരകയാതനകളിലേക്ക് തള്ളി വിടപ്പെട്ടത്.

എന്ത് തകരാറാണ് നിര്‍ണായകമായ ഈ സാങ്കേതിക വിദ്യയിലുണ്ടായിരിക്കുന്നത്....? ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവോ...? എന്ന ചോദ്യങ്ങളും ഇതിനെ തുടര്‍ന്ന് സംജാതമായിരുന്നു. ഇതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് വരുന്നവരും ഇവിടെ നിന്ന് പോകുന്നവരുമായ നിരവധി വിമാനയാത്രക്കാരെയാണ് ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നത്. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിനായി യാത്രക്കാര്‍ നേരത്തെ എയര്‍പോര്‍ട്ടുകളിലെത്തിച്ചേരണമെന്ന അറിയിപ്പും അധികൃതര്‍ നല്‍കിയിരുന്നു.

എന്താണ് യഥാര്‍ഥ തകരാറെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഇനിയും ഉത്തരമേകാന്‍ സാധിച്ചിട്ടില്ല. എന്താണ് പിഴവെന്ന് ഇനിയും കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ഈ പ്രശ്‌നത്തിന്റെ അനന്തരഫലം ആഴ്ചകളോളമോ ചിലപ്പോള്‍ മാസങ്ങളോളമോ നീണ്ട് നിന്നേക്കാമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പും അധികൃതര്‍ ഉയര്‍ത്തിയിട്ടുണ്ട്.ഇ-പാസ്‌പോര്‍ട്ട് പ്രശ്‌നങ്ങള്‍ കാരണം ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് സമയം വൈകലുകളെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്.

ഇതൊരു റിയല്‍ ടൈം സിസ്റ്റമാണെന്നും എല്ലാ സമയവും കൃത്യമായി പ്രവര്‍ത്തിക്കേണ്ടതാണെന്നും അതിനാല്‍ ഇതിലുണ്ടായിരിക്കുന്ന പ്രശ്‌നം ഗുരുതരമാണെന്നും ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഗ്ധനായ ടോം വര്‍ത്തിംഗ്ടണ്‍ മുന്നറിയിപ്പേകിയിട്ടുണ്ട്.ഇതൊരു സുരക്ഷാ ബന്ധിത സിസ്റ്റമായതിനാല്‍ അതിലുണ്ടായിരിക്കുന്ന തകരാറ് രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം ആശങ്കപ്രകടിപ്പിക്കുന്നു.

Other News in this category



4malayalees Recommends