ഓസ്‌ട്രേലിയ ഒഫീഷ്യല്‍ സ്‌കില്‍ ഇന്‍വിറ്റേഷന്‍ റൗണ്ട് ഫലങ്ങള്‍ പുറത്ത് വന്നു;ഏപ്രില്‍ 11ന് നടന്ന ഡ്രോയില്‍ 110 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തു; ടൈ ബ്രേക്ക് റൂള്‍ അനുവര്‍ത്തിച്ച ഡ്രോ മാതൃകാപരം

ഓസ്‌ട്രേലിയ ഒഫീഷ്യല്‍ സ്‌കില്‍ ഇന്‍വിറ്റേഷന്‍ റൗണ്ട് ഫലങ്ങള്‍ പുറത്ത് വന്നു;ഏപ്രില്‍ 11ന് നടന്ന  ഡ്രോയില്‍ 110 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തു; ടൈ ബ്രേക്ക് റൂള്‍ അനുവര്‍ത്തിച്ച ഡ്രോ മാതൃകാപരം
ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് നടന്ന ഓസ്‌ട്രേലിയ ഒഫീഷ്യല്‍ സ്‌കില്‍ ഇന്‍വിറ്റേഷന്‍ റൗണ്ട് ഫലങ്ങള്‍ പുറത്ത് വന്നു. ഏറ്റവും പുതിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സ്‌കില്‍സെലക്ട് ഇന്‍വിറ്റേഷന്‍ റൗണ്ട് റിസള്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമുകളായ ജനറല്‍ സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസ സബ്ക്ലാസ് 189, ഓസ്‌ട്രേലിയ സ്‌കില്‍ഡ് റീജിയണല്‍ പ്രൊവിഷണല്‍ വിസ സബ്ക്ലാസ് 489, എന്നിവയ്ക്കുള്ള ഫലങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഈ ഡ്രോയില്‍ മൊത്തം 110 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. മൊത്തത്തിലുള്ള ഐടിഎകളില്‍ 100 എണ്ണം ഓസ്‌ട്രേലിയ സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസ സബ്ക്ലാസ് 189 ലൂടെയാണ് ലഭ്യമായിരിക്കുന്നത്. ഇവര്‍ക്ക് 80 ഇമിഗ്രേഷന്‍ പോയിന്റുകളും ലഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സ്‌കില്‍ഡ് റീജിയണല്‍ പ്രൊവിന്‍ഷണല്‍ വിസ സബ്ക്ലാസ് 489 ലൂടെയാണ് പത്ത് പേര്‍ക്ക് 80 ഇമിഗ്രേഷന്‍ പോയിന്റുകള്‍ സഹിയം ഐടിഎകള്‍ ലഭിച്ചിരിക്കുന്നത്.

ഒരു ടൈ ബ്രേക്ക് റൂള്‍ ഈ ഡ്രോയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നതാണ് പ്രധാന പ്രത്യേകത.അതായത് ഇഒഐ പൂളിലെ ഓസ്‌ട്രേലിയ സ്‌കില്‍ഡ് ഇന്റിപെന്‍രന്റ് വിസ സബ്ക്ലാസ് 189നായി ഈ വര്‍ഷം മാര്‍ച്ച് 15ന് രാവിലെ 9.40ന് മുമ്പ് തങ്ങളുടെ പ്രൊഫൈലുകള്‍ സമര്‍പ്പിച്ചവര്‍ക്കാണ് ഐടിഎ അനുവദിച്ചിരിക്കുന്നത്. അതുപോലെ തന്നെ 2018 ഒക്ടോബര്‍ 12ന് രാവിലെ 6.31ന് മുമ്പ് ഇത്തരത്തില്‍ പ്രൊഫൈലുകള്‍ സമര്‍പ്പിച്ച ഓസ്‌ട്രേലിയ സ്‌കില്‍ഡ് റീജിയണല്‍ പ്രൊവിഷണല്‍ വിസ സബ്ക്ലാസ് 489 നുള്ള ഐടിഎകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends