ഓസ്‌ട്രേലിയന്‍ പിആറിന് ശ്രമിക്കുന്നവര്‍ സിംഗിളാണെങ്കില്‍ പോയിന്റുകള്‍ വര്‍ധിക്കും; സ്‌കില്‍ഡ് പങ്കാളിയോ അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണറോ ഉണ്ടെങ്കിലും പ്രത്യേക സ്റ്റെം യോഗ്യതയുമുണ്ടെങ്കില്‍ 10 പോയിന്റുകള്‍; പുതിയ പോയിന്റ് സിസ്റ്റം നവംബറില്‍

ഓസ്‌ട്രേലിയന്‍ പിആറിന് ശ്രമിക്കുന്നവര്‍ സിംഗിളാണെങ്കില്‍ പോയിന്റുകള്‍ വര്‍ധിക്കും; സ്‌കില്‍ഡ് പങ്കാളിയോ അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണറോ ഉണ്ടെങ്കിലും പ്രത്യേക സ്റ്റെം യോഗ്യതയുമുണ്ടെങ്കില്‍ 10 പോയിന്റുകള്‍; പുതിയ പോയിന്റ് സിസ്റ്റം നവംബറില്‍
നിങ്ങള്‍ ഓസ്‌ട്രേലിയന്‍ പിആറിന് ശ്രമിക്കുന്ന ഒരാളാണെങ്കില്‍ നിങ്ങള്‍ സിംഗിള്‍ സ്റ്റാറ്റസില്‍ ഉള്ള ആളാണെങ്കില്‍ നിങ്ങളുടെ പോയിന്റുകള്‍ വര്‍ധിക്കുന്നതിനുള്ള സാധ്യതകളേറുമെന്നറിയുക. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഒരു പുതിയ പോയിന്റ് സിസ്റ്റവും ഒരു പുതിയ റീജിയണല്‍ വിസയും ആവിഷ്‌കരിച്ചതിന്റെ ഫലമാണിത്. ഇത് പ്രകാരം പോയിന്റ് ടെസ്റ്റഡ് സിസ്റ്റത്തില്‍ താഴെപ്പറയുന്ന മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.

1-നിങ്ങള്‍ക്ക് ഒരു സ്‌കില്‍ഡ് പങ്കാളിയോ അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണറോ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 10 പോയിന്റുകള്‍ ലഭിക്കും.

2-നിങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് റീജിയണല്‍ ഏരിയയിലെ കുടുംബാഗം അല്ലെങ്കില്‍ ഒരു സ്‌റ്റേറ്റ് ഗവണ്‍മെന്റ് അല്ലെങ്കില്‍ ടെറിട്ടെറി ഗവണ്‍മെന്റ് ആണെങ്കില്‍ നിങ്ങള്‍ക്ക് 10 പോയിന്റുകള്‍ ലഭിക്കും.

3-പ്രത്യേക സ്റ്റെം യോഗ്യതയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് 10 പോയിന്റുകള്‍ ലഭിക്കും.

4- അപേക്ഷകര്‍ സിംഗിള്‍ സ്റ്റാറ്റസിലുള്ളയാള്‍ ആണെങ്കില്‍ പത്ത് പോയിന്റുകള്‍ ലഭിക്കും.

5- അപേക്ഷകന്റെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ ഇംഗ്ലീഷില്‍ അവഗാഹമുളള ആളാണെങ്കില്‍ നിങ്ങള്‍ക്ക് അഞ്ച് പോയിന്റുകള്‍ ലഭിക്കും.

അതായത് പുതിയ പോയിന്റ്‌സ് സിസ്റ്റം അനുസരിച്ച് നിങ്ങള്‍ സിംഗിള്‍ അപ്ലിക്കന്റാണെങ്കില്‍ നിങ്ങള്‍ക്ക് അധിക പോയിന്റുകള്‍ ലഭിക്കുന്നതായിരിക്കും. നേരത്തെയുള്ള സിസ്റ്റമനുസരിച്ച് വിവാഹിതരായ അപേക്ഷകര്‍ക്ക് തങ്ങളുടെ പാര്‍ട്ണര്‍മാരുടെ സ്‌കില്ലുകളെ അടിസ്ഥാനമാക്കി പോയിന്റുകള്‍ ക്ലെയിം ചെയ്യാന്‍ സാധിക്കുമായിരുന്നു.പ്രൊഡക്ടിവിറ്റി കമ്മീഷന്‍ ഉപദേശത്തെ അടിസ്ഥാനമാക്കിയാണ് ഓസ്‌ട്രേലിയയിലെ പോയിന്റ് സിസ്റ്റം പുതുക്കിയിരിക്കുന്നത്.

പാര്‍ട്ണറുടെ സ്‌കില്ലുകളെ അടിസ്ഥാനമാക്കി പ്രൈമറി അപ്ലിക്കന്റിന്റെ പോയിന്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷില്‍ നല്ല അവഗാഹമുള്ള അപേക്ഷര്‍ക്ക് പുതിയ പോയിന്റ് സിസ്റ്റം ഗുണകരമാകുമെന്നാണ് ഇമിഗ്രേഷന്‍ എക്‌സ്പര്‍ട്ടുകള്‍ വിശ്വസിക്കുന്നത്.അതിനൊപ്പം സിംഗിള്‍ അപേക്ഷകര്‍ക്കും സ്‌കില്ലുകളുള്ള പാര്‍ട്ട്ണര്‍മാരുള്ള അപേക്ഷകര്‍ക്കും കൂടുതല്‍ പരിഗണന ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌കില്ലുകളില്ലാത്ത പാര്‍ട്ണര്‍മാരുള്ള അപേക്ഷകര്‍ക്ക് അല്ലെങ്കില്‍ ഇംഗ്ലിഷില്‍ വേണ്ടത്ര അവഗാഹമില്ലാത്ത പാര്‍ട്ണര്‍മാരുള്ള അപേക്ഷകര്‍ക്ക് മറ്റുളളവരേക്കാല്‍ കുറഞ്ഞ റാങ്കായിരിക്കും ലഭിക്കുന്നത്.2019 നവംബര്‍ 16നാണ് പുതിയ പോയിന്റ് സിസ്റ്റം നിലവില്‍ വരുന്നത്.

Other News in this category



4malayalees Recommends