ഓസ്‌ട്രേലിയ സ്‌കില്‍ സെലക്ടിന്റെ ഏറ്റവും പുതിയ റൗണ്ടില്‍ ഇഷ്യൂ ചെയ്തിരിക്കുന്ന ഇന്‍വിറ്റേഷനുകള്‍ വളരെ കുറവ്; സബ് ക്ലാസ് 189ന് 100 ഇന്‍വിറ്റേഷനുകളും സബ് ക്ലാസ് 489ന് വെറും പത്ത് ഇന്‍വിറ്റേഷനുകളും; പ്രോ-റാറ്റ ഒക്യുപേഷനുകള്‍ക്കുള്ള സ്‌കോറുകളിയാം

ഓസ്‌ട്രേലിയ സ്‌കില്‍ സെലക്ടിന്റെ ഏറ്റവും പുതിയ റൗണ്ടില്‍ ഇഷ്യൂ ചെയ്തിരിക്കുന്ന ഇന്‍വിറ്റേഷനുകള്‍  വളരെ കുറവ്; സബ് ക്ലാസ് 189ന് 100 ഇന്‍വിറ്റേഷനുകളും സബ് ക്ലാസ് 489ന് വെറും പത്ത് ഇന്‍വിറ്റേഷനുകളും;  പ്രോ-റാറ്റ ഒക്യുപേഷനുകള്‍ക്കുള്ള സ്‌കോറുകളിയാം
2019 ഏപ്രിലിലെ ഓസ്‌ട്രേലിയ സ്‌കില്‍ സെലക്ട് റൗണ്ട് ഞെട്ടിപ്പിക്കുന്നതാണ്. ഇത് പ്രകാരം സബ് ക്ലാസ് 189ലേക്ക് വെറും 100 ഇന്‍വിറ്റേഷനുകളാണ് നല്‍കിയിരിക്കുന്നത്. സബ് ക്ലാസ് 489നാകട്ടെ വെറും പത്ത് ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇഷ്യൂ ചെയ്യുന്ന വിസകള്‍ നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് നല്‍കിയിരിക്കുന്ന ഇന്‍വിറ്റേഷനുകള്‍ നിയന്ത്രിച്ചിരിക്കുന്നത്. സബ്ക്ലാസ് 189നുള്ള നോണ്‍-പ്രോ റാട്ട ഒക്യുപേഷന്‍സ് 80 പോയിന്റുകളിലേക്ക് കുതിച്ച് ചാടിയിട്ടുണ്ട്.

നിലവില്‍ ഇതിനായുള്ള കാത്തിരിപ്പ് സമയമാകട്ടെ വെറും ഒരു മാസവുമാണ്. സബ്ക്ലാസ് 489 ഫാമിലി സ്‌പോണ്‍സേഡ് വിസയുടെ കാര്യത്തില്‍ മാറ്റമൊന്നുമില്ല. ഇത് പ്രകാരം ഇതിനായി പത്ത് ഇന്‍വിറ്റേഷനുകളാണ് മാസത്തില്‍ ഇഷ്യൂ ചെയ്യുന്നത്. ഇതിനാവശ്യമായത് 80 പോയിന്റുകളാണ്. ഇതിനുള്ള കാത്തിരിപ്പ് സമയം അഞ്ച് മാസമായി ഉയര്‍ത്തിയിട്ടുമുണ്ട്. ലഭ്യമായ പ്ലേസുകളേക്കാള്‍ ആവശ്യക്കാര്‍ കുതിച്ച് കയറിയിരിക്കുന്നത് പ്രോ-റാറ്റ ഒക്യുപേഷനുകള്‍ക്കാണ്.

നോണ്‍ പ്രോ-റാറ്റ ഒക്യുപേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രോ-റാറ്റ ഒക്യുപേഷനുകള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന സ്‌കോര്‍ ആവശ്യമാണ്. ഈ റൗണ്ട് പ്രകാരം അക്കൗണ്ടന്റുമാര്‍ക്ക് ആവശ്യമായ ഏറ്റവും ചുരുങ്ങിയ പോയിന്റുകള്‍ 90 ആക്കിയിട്ടുണ്ട്. ഓഡിറ്റര്‍മാര്‍, കോര്‍പറേറ്റ് ട്രഷറര്‍മാര്‍, കമ്പനി സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് വേണ്ട ചുരുങ്ങിയ പോയിന്റ് 85 ആക്കിയിട്ടുണ്ട്. ഐസിടി ബിസിനസ് ആന്‍ഡ് സിസ്റ്റം അനലിസ്റ്റുകളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. മറ്റ് പ്രൊ റാറ്റ ഒക്യുപേഷനുകള്‍ക്ക് വേണ്ടുന്ന ഏറ്റവും ചുരുങ്ങിയ പോയിന്റുകളും 80 ആക്കിയിട്ടുണ്ട്.

ഏപ്രില്‍ 11ലെ റൗണ്ടിലെ പ്രോ-റാറ്റ ഒക്യുപേഷനുകള്‍ക്കുള്ള സ്‌കോറുകള്‍ താഴെക്കൊടുക്കുന്നു.


Occ. Code Description Min. Required score

2211 Accountants 90

2212 Auditors, Company Secretary and Corporate Treasurer 85

2334 Electronics Engg. 80

2335 Industrial, Mechanical and Production Engg . 80

2339 Other Engg. Professionals 80

2611 ICT Business and System Analysts 85

2613 Software and Applications Programmer 80

2631 Computer Network Professionals 80

Other News in this category



4malayalees Recommends