ഓസ്‌ട്രേലിയയില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു ; ഇന്ത്യയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു ; ഇന്ത്യയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ഇന്ത്യയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയയിലെ എച്ച് 5 എന്‍ 1 ഏവിയേഷന്‍ ഇന്‍ഫ്‌ളുവന്‍സയുടെ ആദ്യത്തെ മനുഷ്യ കേസാണത്. വിക്ടോറിയ നഗരത്തിലാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എ(എച്ച് 5എന്‍1) അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ഏവിയേഷന്‍ ഇന്‍ഫ്‌ളുവന്‍സയുടെ കൂടുതല്‍ കേസുകളൊന്നും ഇതുവരേയും കണ്ടെത്തിയിട്ടില്ലെന്നും വിക്ടോറിയ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറവാണെന്നും പറയുന്നു.

ഉയര്‍ന്ന പനി, ചുമ, തൊണ്ടവേദന, പേശി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പിന്നീട് ശ്വാസ തടസ്സം, ന്യുമോണിയ തുടങ്ങിയ ഗുരുതര ശ്വാസകോശ ലക്ഷണങ്ങള്‍ ഉണ്ടായേക്കും.

Other News in this category



4malayalees Recommends