പുതിയ 'ഫ്‌ളേര്‍ട്ട്' കോവിഡ് വേരിയന്റ് ഓസ്‌ട്രേലിയയില്‍ എത്തി; യുഎസിലും, യുകെയിലും പടര്‍ന്ന ശേഷം രാജ്യത്ത് പണിതുടങ്ങി

പുതിയ 'ഫ്‌ളേര്‍ട്ട്' കോവിഡ് വേരിയന്റ് ഓസ്‌ട്രേലിയയില്‍ എത്തി; യുഎസിലും, യുകെയിലും പടര്‍ന്ന ശേഷം രാജ്യത്ത് പണിതുടങ്ങി
യുഎസിലും, യുകെയിലും പടര്‍ന്ന കോവിഡ് സബ് വേരിയന്റിന്റെ പുതിയ രൂപം ഓസ്‌ട്രേലിയയില്‍ കണ്ടെത്തി. ഇതോടെ അടുത്ത ആഴ്ചകളില്‍ കേസുകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഫ്‌ളേര്‍ട്ട് സബ് വേരിയന്റുകളായ കെപി.1, കെപി.2 എന്നിവ യുഎസില്‍ അതിവേഗത്തില്‍ ഏറ്റവുമധികം പേരെ ബാധിച്ച വേരിയന്റുകളായി മാറിയിരുന്നു.

ജെഎന്‍.1 വേരിയന്റില്‍ നിന്നുമാണ് ഫ്‌ളേര്‍ട്ട് രൂപം കൊണ്ടത്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ഇന്‍ഫെക്ഷനുകള്‍ കുതിക്കാന്‍ ഇടയാക്കിയത് ഈ വേരിയന്റായിരുന്നു.

ജെഎന്‍.1 വേരിയന്റ് പോലെ തന്നെ അതിവേഗത്തില്‍ പടരുന്നതാണ് ഫ്‌ളേര്‍ട്ട് വേരിയന്റുമെന്ന് ഡീകിന്‍ യൂണിവേഴ്‌സിറ്റി എപ്പിജെമോളജി ചെയര്‍ പ്രൊഫസര്‍ കാതറീന്‍ ബെന്നെറ്റ് പറഞ്ഞു. ഫെബ്രുവരിയില്‍ തന്നെ ഓസ്‌ട്രേലിയയില്‍ ഫ്‌ളേര്‍ട്ട് സബ് വേരിയന്റുകള്‍ കണ്ടെത്തിയിരുന്നതായി ബെന്നെറ്റ് വ്യക്തമാക്കി.

Other News in this category



4malayalees Recommends