ഓസ്‌ട്രേലിയന്‍ കാര്‍ വിപണി പിടിച്ച് ചൈനീസ് ഇവി'കള്‍; വിപണിയിലെ ഒന്നാമനായ ടെസ്ലയ്ക്ക് പിന്നില്‍ മത്സരിച്ച് ബിവൈഡി; ചൈനീസ് ഗവണ്‍മെന്റ് സബ്‌സിഡി ഓസ്‌ട്രേലിയയ്ക്ക് ഗുണകരം

ഓസ്‌ട്രേലിയന്‍ കാര്‍ വിപണി പിടിച്ച് ചൈനീസ് ഇവി'കള്‍; വിപണിയിലെ ഒന്നാമനായ ടെസ്ലയ്ക്ക് പിന്നില്‍ മത്സരിച്ച് ബിവൈഡി; ചൈനീസ് ഗവണ്‍മെന്റ് സബ്‌സിഡി ഓസ്‌ട്രേലിയയ്ക്ക് ഗുണകരം
ഓസ്‌ട്രേലിയയില്‍ ഇവി കാറുകളുടെ വില്‍പ്പന ഏറുകയാണ്. എന്നാല്‍ നിലവില്‍ വിപണിയിലെ ഒന്നാമനായ ടെസ്ലയല്ല ഇതിന് കാരണം. മറിച്ച് ചൈനീസ് ഇവി വമ്പന്‍ ബിവൈഡി വില്‍പ്പന കൂട്ടുന്നതാണ് ഇതിന് വഴിയൊരുക്കുന്നത്.

യുഎസിലെയും, യൂറോപ്പിലെയും ഗവണ്‍മെന്റുകള്‍ ചൈനീസ് ഇവി കമ്പനികളെ സംശയത്തോടെ നോക്കിക്കാണുമ്പോഴും ഓസ്‌ട്രേലിയയുടെ വിപണിയില്‍ ചൈനീസ് കാറുകള്‍ നിറയുകയാണ്. യുഎസില്‍ ചൈനീസ് ഇവികള്‍ക്ക് 25 ശതമാനമായിരുന്ന നികുതി ബൈഡന്‍ ഭരണകൂടം 100 ശതമാനമായി ഉയര്‍ത്തിയിരുന്നു.

കുറഞ്ഞ വിലയുള്ള കയറ്റുമതി നടത്തി ചൈന ആഗോള വിപണികള്‍ നിറയ്ക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ഈ നികുതി ഏര്‍പ്പെടുത്തിയത്. ചൈനീസ് ഗവണ്‍മെന്റ് നല്‍കുന്ന സബ്‌സിഡികളില്‍ യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷണം നടത്തുന്നുണ്ട്. തങ്ങളുടെ നിര്‍മ്മാതാക്കളെ മറികടക്കാന്‍ ഇത് സഹായിക്കുന്നുണ്ടെന്നാണ് ആശങ്ക.

ഈ ഘട്ടത്തിലാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ ചൈനീസ് ഇവി'കള്‍ നിറയുന്നത്. ആഭ്യന്തര ഇവി നിര്‍മ്മാതാക്കള്‍ ഇല്ലാത്തതിനാല്‍ ചൈനീസ് ഗവണ്‍മെന്റ് സബ്‌സിഡി ഓസ്‌ട്രേലിയയ്ക്ക് ആശങ്ക ഉളവാക്കുന്നില്ല.

Other News in this category



4malayalees Recommends