ഓവര്‍ടൈം വര്‍ക്ക് ചെയ്തിട്ടും ശമ്പളമില്ലേ ? ബുദ്ധിമുട്ടുന്നത് കൂടുതലും അധ്യാപകര്‍

ഓവര്‍ടൈം വര്‍ക്ക് ചെയ്തിട്ടും ശമ്പളമില്ലേ ? ബുദ്ധിമുട്ടുന്നത് കൂടുതലും അധ്യാപകര്‍
ശമ്പളമില്ലാതെ ഓവര്‍ ടൈം വര്‍ക്ക് ചെയ്യുന്നവരുടെ എണ്ണമേറുന്നു. അധ്യാപകരാണ് കൂടുതലായി ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുന്നത്. പല അധ്യാപകരും ശരാശരി 12.2 മണിക്കൂര്‍ ഓരോ ആഴ്ചയിലും അധിക ജോലി ശമ്പളമില്ലാതെ നിര്‍വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ന്യൂ സൗത്ത് വെയില്‍സില്‍ വ്യത്യസ്ത മേഖലയില്‍ നിന്ന് 5500 ജീവനക്കാരെയാണ് യൂണിയന്‍സ് ഓസ്‌ട്രേലിയ സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

അധിക ജോലി ചെയ്താല്‍ മാത്രമേ തൊഴില്‍ രംഗത്ത് പുരോഗമിക്കാനാകൂവെന്ന് 64 ശതമാനം പേരും കരുതുന്നു.

പത്തില്‍ 9 ജീവനക്കാര്‍ ഏതെങ്കിലും ജീവനക്കാര്‍ പണമില്ലാതെ ഓവര്‍ടൈം ചെയ്തു നല്‍കുന്നു. ഇതുവഴി ശരാശരി 21000 ഡോളര്‍ ജീവനക്കാര്‍ക്ക് നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകള്‍. വിദ്യാഭ്യാസ രംഗത്ത് 12.2 മണിക്കൂറുകള്‍ ഓരോ ആഴ്ചയും അധിക സമയം ജോലി ചെയ്യുമ്പോള്‍ പല മേഖലകളിലും 12 മണിക്കൂറുകള്‍ ചിലവിടുന്നവയുണ്ട്.

പാര്‍ട് ടൈം ജീവനക്കാരും ശമ്പളമില്ലാതെ അധിക ജോലി ചെയ്യുന്നവരുണ്ട്. ജീവനക്കാരെ ചൂഷണം ചെയ്യുന്ന രീതിയാണെന്ന് വിമര്‍ശനമുയരുന്നുണ്ട്. സര്‍വ്വേ റിപ്പോര്‍ട്ട് ബിസിനസ് രംഗത്തെ ചൂഷണത്തെ ചൂണ്ടിക്കാണിക്കുന്നതാണെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.

Other News in this category



4malayalees Recommends