കുടിയേറ്റ കണക്കുകളില്‍ ഇടിവ്; ഗവണ്‍മെന്റ് പ്രതീക്ഷിച്ച തോതില്‍ കുറവില്ല; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തുന്നതും, താല്‍ക്കാലിക ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി മുന്നോട്ട് പോകും?

കുടിയേറ്റ കണക്കുകളില്‍ ഇടിവ്; ഗവണ്‍മെന്റ് പ്രതീക്ഷിച്ച തോതില്‍ കുറവില്ല; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തുന്നതും, താല്‍ക്കാലിക ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി മുന്നോട്ട് പോകും?
2023 അവസാനത്തെ മൂന്ന് മാസങ്ങളില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യയില്‍ കുടിയേറ്റം മൂലം കൂട്ടിച്ചേര്‍ക്കപ്പെട്ടത് 100,000 പേര്‍ മാത്രം. ഗവണ്‍മെന്റിന്റെ സ്വന്തം കുടിയേറ്റ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് പുതിയ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നത്.

നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ ഡിസംബര്‍ പാദത്തില്‍ 107,300 ആയിരുന്നു. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും ഇത് കുറവാണ്. എന്നാല്‍ ട്രഷറി കഴിഞ്ഞ മാസം ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രവചനത്തോളം ഇത് താഴ്ന്നതുമില്ല. ഈ സാമ്പത്തിക വര്‍ഷം 395,000 എന്നതായിരുന്നു ലക്ഷ്യം.

വര്‍ഷത്തിന്റെ പകുതി കണക്കുകള്‍ പ്രകാരം 252,000 എന്ന നിലയിലേക്ക് കുടിയേറ്റം എത്തിക്കഴിഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രതിഫലിച്ച് തുടങ്ങുന്നതേയുള്ളൂവെന്ന് ഗവണ്‍മെന്റ് പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ട്രഷറിയുടെ വാഗ്ദാനം നടക്കാന്‍ സാധ്യത കുറവാണെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ പറയുന്നു.

നിലവിലെ നിലയില്‍ വാര്‍ഷിക കുടിയേറ്റം 400,000 കടക്കുമെന്നാണ് കരുതുന്നത്. 2022-23 വര്‍ഷത്തില്‍ റെക്കോര്‍ഡിലെത്തിയ കുടിയേറ്റം കുറയ്ക്കുമെന്നാണ് ട്രഷറി വാദിക്കുന്നത്.

Other News in this category



4malayalees Recommends