ഓസ്‌ട്രേലിയയുടെ തൊഴിലില്ലായ്മ നിരക്ക് മേയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്നു; റിസര്‍വ് ബാങ്ക് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ സാധ്യത

ഓസ്‌ട്രേലിയയുടെ തൊഴിലില്ലായ്മ നിരക്ക് മേയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്നു; റിസര്‍വ് ബാങ്ക് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ സാധ്യത
ഓസ്‌ട്രേലിയയുടെ ഹെഡ്‌ലൈന്‍ തൊഴിലില്ലായ്മ നിരക്ക് മേയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്നു. ഏപ്രില്‍ മാസത്തിലെ കണക്കുകളില്‍ നിന്നും 0.1 ശതമാനം പോയിന്റ് കുറവാണിത്.

മേയില്‍ തൊഴിലുകളുടെ എണ്ണം 40,000 വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. ഇതോടെ ഔദ്യോഗികമായി തൊഴിലില്ലാത്തവരുടെ എണ്ണം 9000 ആയി കുറഞ്ഞു.

ഏപ്രില്‍ മാസത്തില്‍ സാധാരണയായി തൊഴിലില്ലാത്തവരുടെ എണ്ണം കൂടുതലാകും. ഇവര്‍ ജോലി ആരംഭിക്കാന്‍ കാത്തിരിക്കുകയും, മേയ് മാസത്തില്‍ ജോലിക്ക് കയറുകയും ചെയ്യുന്നതാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു.

എന്നാല്‍ എബിഎസ് ഡാറ്റ പ്രകാരം ഏപ്രിലില്‍ പതിയെ കയറിയ കണക്കുകള്‍ മേയില്‍ 4 ശതമാനത്തിലേക്ക് എത്തുകയായിരുന്നു. വരും മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.

ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത യോഗത്തിലും പലിശ നിരക്ക് 4.35 ശതമാനത്തില്‍ നിലനിര്‍ത്താനാണ് സാധ്യത തെളിയുന്നത്.

Other News in this category



4malayalees Recommends