ക്യാംപസ് പരിസരത്ത് ടെന്റ് കെട്ടി പലസ്തീന് അനുകൂല പ്രതിഷേധം നടത്തുന്നവരോട് സ്ഥലം ഒഴിഞ്ഞ് പോകാന്‍ മുന്നറിയിപ്പ് നല്കി സിഡ്നി യൂണിവേഴ്സിറ്റി. മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിനൊടുവിലും സമാധാന ശ്രമങ്ങള്‍ വിജയകരമാകാതെ വന്നതോടെയാണ് പ്രതിഷേധക്കാര്‍ ഈ രീതി സ്വീകരിച്ചത്.
ഇസ്രയേലും, ഗാസാ മുനമ്പിലെ ബമാസും തമ്മിലുള്ള പോരാട്ടത്തിന്റെ പേരില്‍ ഏപ്രില്‍ മുതല്‍ പ്രതിഷേധക്കാര്‍ ക്യാംപസില്‍ തമ്പടിച്ചിരിക്കുകയാണ്. ഇസ്രേയലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാണ് യൂണിവേഴ്സിറ്റിയോട് ഇവര്‍ ആവശ്യപ്പെടുന്നത്.
സിഡ്നി ക്യാംപസ് ലോണുകളിലാണ് സ്റ്റുഡന്റ്സ് ഫോര്‍ പലസ്തീന്റെ പ്രവര്‍ത്തകര്‍ തങ്ങുന്നത്. എന്നാല്‍ ക്യാംപുകള്‍ ഇപ്പോള്‍ പൊൡച്ച് നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ സുരക്ഷയുടെ ഭാഗമായി ഒഴിഞ്ഞ് പോകാന്‍ യൂണിവേഴ്സിറ്റി ആവശ്യപ്പെടുകയും ചെയ്തു.