സോഷ്യല്‍മീഡിയ ഉപയോഗത്തിന് പ്രായ പരിധി ; നീക്കത്തിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി

സോഷ്യല്‍മീഡിയ ഉപയോഗത്തിന് പ്രായ പരിധി ; നീക്കത്തിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി
സോഷ്യല്‍മീഡിയ ഉപയോഗത്തിന് പ്രായ പരിധി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ മറ്റു കക്ഷികളുടെ പിന്തുണയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ജെയ്‌സണ്‍ ക്ലെയര്‍.

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 16 ആയി ഉയര്‍ത്തുമെന്ന് ലിബറല്‍ സഖ്യം പ്രഖ്യാപിച്ചിരുന്നു.

ലേബര്‍ നടപ്പാക്കുമെന്ന് പറയുന്ന പ്രായ പരിധി വെരിഫിക്കേഷന്‍ ട്രയല്‍ കൗമാരക്കാരെ സംരക്ഷിക്കുന്നതിനുള്ള ആദ്യപടി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ സോഷ്യല്‍മീഡിയ ഉപയോഗം വലിയ പ്രശ്‌നങ്ങളിലേക്കെത്തുകയാണ്. ഒപ്പം ചെറു പ്രായത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ അകപ്പെടാന്‍ ഫോണ്‍ ഉപയോഗം കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇതാണ് സര്‍ക്കാര്‍ പ്രായപരിധി കൊണ്ടുവരാന്‍ തീരുമാനിച്ചതും.

Other News in this category



4malayalees Recommends