വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പടരുന്നത് തടയും ; പുതിയ നിയമവുമായി സര്‍ക്കാര്‍

വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പടരുന്നത് തടയും ; പുതിയ നിയമവുമായി സര്‍ക്കാര്‍
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ അനുവദിക്കുന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പുതിയ നിയമം നിലവില്‍ വന്നു.

സോഷ്യല്‍മീഡിയ കമ്പനികളെ ഉള്ളടക്കങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതാണ് പുതിയ നിയമം.

തെറ്റായ വിവരങ്ങളും തെറ്റായ വാര്‍ത്തകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓസ്‌ട്രേലിയന്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ മെറ്റയുള്‍പ്പെടെ കമ്പനികളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ കഴിയും.

നേരത്തെ കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിലും കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സോഷ്യല്‍മീഡിയ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധി കൊണ്ടുവരാനാണ് സര്ക്കാര്‍ ബില്ല് അവതരിപ്പിക്കുന്നത്. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് റോബര്‍ട്ട് ഫ്രഞ്ച് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാകും ഈ നിയന്ത്രണം.

എന്താകണം കുറഞ്ഞ പ്രായപരിധി എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 14 വയസ്സും ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ 16 വയസ്സുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിദഗ്ധരുടെ കൂടി ഉപദേശം തേടുകയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ ഇതിന് വേണ്ടി ബില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.


Other News in this category



4malayalees Recommends