സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവം വിവാദത്തില്‍ ; ന്യായീകരണവുമായി സര്‍ക്കാര്‍

സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവം വിവാദത്തില്‍ ; ന്യായീകരണവുമായി സര്‍ക്കാര്‍
സൈനികരുടെ ബഹുമതികള്‍ തിരിച്ചെടുത്ത സംഭവത്തെ ന്യായീകരിച്ച് ഫെഡറല്‍ സര്‍ക്കാര്‍. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത 9 സൈനികരുടെ മെഡലുകള്‍ അടക്കം ബഹുമതികളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലിബറല്‍ സര്‍ക്കാര്‍ മാറ്റിവച്ച നടപടി വിഷമത്തോടെയാണ് നടപ്പാക്കിയതെന്ന് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍സ് പറഞ്ഞു.

അതേസമയം ബഹുമതി തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിപക്ഷവും മുന്‍ സൈനികരും രംഗത്തെത്തി.അഫ്ഗാനിസ്ഥാനിലുള്ള യുദ്ധകുറ്റത്തിന്റെ പേരില്‍ താഴെ തട്ടിലുള്ള സൈനികരെ സര്‍ക്കാര്‍ ബലിയാടാക്കിയെന്നാണ് വിമര്‍ശനം. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ബഹുമതികള്‍ തിരിച്ചെടുത്തപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധ സേനയുടെ തലവനായിരുന്ന വ്യക്തിയ്‌ക്കെതിരെ നടപടിയില്ലാത്തതിന് കാരണമെന്തെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ ചോദിച്ചു.

Other News in this category



4malayalees Recommends