ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചു !! റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി ; ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു

ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചു !! റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി ; ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു
റോബോഡെബ്റ്റ് പദ്ധതിയില്‍ വീഴ്ച വരുത്തിയ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഉദ്യോഗസ്ഥര്‍ പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെത്തി. നിലവില്‍ സര്‍വീസില്‍ ഉള്ളവരോ മുന്‍കാലങ്ങളില്‍ സേവനം ചെയ്തവരോ ആണ് ഇവരില്‍ 12 പേരും.

ഉദ്യോഗസ്ഥര്‍ 97 തവണ പെരുമാറ്റചട്ടം ലംഘിച്ചതായി ഓസ്‌ട്രേലിയന്‍ പബ്ലിക് സര്‍വീസസ് കമ്മീഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രദ്ധയും ജാഗ്രതയും സത്യസന്ധതയും കാണിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു.

നിലവില്‍ ഉദ്യോഗത്തിലുള്ള നാലു പേര്‍ക്കെതിരെ പിഴയും തരംതാഴ്ത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരാളുടെ ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ വിരമിച്ചവരോ രാജിവച്ചവരോ ആയ ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

Other News in this category



4malayalees Recommends