സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിന്റെ കരട് അവതരിപ്പിച്ച് ഫെഡറല്‍ സര്‍ക്കാര്‍

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിന്റെ കരട് അവതരിപ്പിച്ച് ഫെഡറല്‍ സര്‍ക്കാര്‍
സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരുങ്ങുന്ന പുതിയ നിയമത്തിന്റെ കരട് ഫെഡറല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തട്ടിപ്പിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നത് പരാജയപ്പെട്ടാല്‍ വന്‍കിട കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും വന്‍ പിഴയും നഷ്ടപരിഹാരവും നല്‍കേണ്ടിവരും

പുതിയ നിയമം നടപ്പിലാകുന്നതോടെ ഓസ്‌ട്രേലിയന്‍ ബിസിനസുകള്‍ സ്‌കാമുകള്‍ കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും തടയുന്നതിലും ജാഗ്രത പാലിക്കണം.ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് 50 മില്യണ്‍ ഡോളര്‍ വരെ പിഴ ചുമത്തണമെന്നും കരട് നിയമത്തില്‍ പറയുന്നു.

Other News in this category



4malayalees Recommends