UK News

എലിസബത്ത് രാജ്ഞിയ്ക്ക് വിട പറയുമ്പോഴും കൊട്ടാരത്തിലെ രാജ കുടുംബത്തിലെ ചിലരോടുള്ള എതിര്‍പ്പ് പരസ്യമാക്കി ജനം ; ആന്‍ഡ്രൂവിനും മേഗനും നേരെ അവഹേളനം
രാജ കുടുംബത്തില്‍ നിന്ന് മാറി പിന്നീട് ഒരുപിടി വിമര്‍ശനങ്ങള്‍ ഉന്നയിച്ച മേഗനെ അംഗീകരിക്കാത്ത വലിയൊരു വിഭാഗം തന്നെ യുകെയിലുണ്ട്. രാജകുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ച മേഗന് ഒരുതരത്തില്‍ പറഞ്ഞാല്‍ ജനരോഷം തന്നെ ഏറ്റുവാങ്ങുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണാനന്തരം നടക്കുന്ന പൊതു ദര്‍ശന ചടങ്ങില്‍ ഇത്തരത്തില്‍ വിവിധ സംഭവങ്ങളാണ് ഉയരുന്നത്. വില്യമിനും കെയ്റ്റിനുമൊപ്പം ഹാരിയും മേഗനും രാഞ്ജിയ്ക്കായി സമര്‍പ്പിച്ച പുഷ്പ ചക്രങ്ങള്‍ സന്ദര്‍ശിക്കാനെത്തവേ മേഗന് തിരിച്ചടിയായ സംഭവം നടന്നത്. മേഗന്‍ ഒരു യുവതിയ്ക്ക് ഹസ്തദാനത്തിനായി കൈനീട്ടി.എന്നാല്‍ അവര്‍ കൈ നല്‍കിയില്ല, മേഗന് നേരെ മുഖം തിരിച്ചു. എന്നാല്‍ മേഗന്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകി മുന്നോട്ട് പോയി. ഹസ്തദാനം ചെയ്യാതിരുന്ന യുവതി സുഹത്തുമായി സംസാരിക്കുന്നതും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഈ

More »

'അക്രമിയായ അടിച്ചമര്‍ത്തലുകാരിയുടെ മരണത്തില്‍ ഞാന്‍ കരയില്ല'; രാജ്ഞിയുടെ മരണത്തില്‍ വിവാദ പ്രസ്താവനയുമായി വനിതാ പ്രൊഫസര്‍; വെള്ളക്കാരായ വനിതാ സംഘത്തിലെ അംഗം; രാജ്ഞി അയച്ചവര്‍ തോക്കും, ബോംബുമായി കുടുംബത്തെ കൊന്നു
 രാജ്ഞിയ്ക്ക് വേദനയേറിയ മരണം ലഭിച്ചെങ്കിലെന്ന് അറിയിച്ചതിന് ട്വിറ്ററില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വനിതാ പ്രൊഫസര്‍ കൂടുതല്‍ വിമര്‍ശനങ്ങളുമായി രംഗത്ത്. അന്തരിച്ച രാജ്ഞിയെ വെള്ളക്കാരായ വനിതകളുടെ പ്രതിനിധിയെന്ന് വിശേഷിപ്പിച്ചാണ് പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ് പ്രൊഫസറായ ഉജു അന്യ രംഗത്തെത്തിയിട്ടുള്ളത്.  തന്റെ കുടുംബത്തിലെ

More »

രാജ്ഞിയുടെ സംസ്‌കാരം പൂര്‍ത്തിയാക്കാന്‍ കാത്തിരുന്ന് ലിസ് ട്രസ്; നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള 'എമര്‍ജന്‍സി ബജറ്റ്' അടുത്ത ആഴ്ച തന്നെ; തെരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പ് നേതൃത്വം ഉറപ്പിക്കാന്‍ നീക്കങ്ങളുമായി പ്രധാനമന്ത്രി
 ലിസ് ട്രസിനെ സംബന്ധിച്ച് രാജ്ഞിയുടെ മരണം നിസ്സാര തിരിച്ചടിയല്ല. ടോറി നേതൃപോരാട്ടത്തില്‍ വിജയിച്ച് കയറി പാര്‍ലമെന്റില്‍ ഇരിപ്പ് ഉറപ്പിക്കുന്നതിന് മുന്‍പാണ് രാജ്ഞി സ്‌കോട്ട്‌ലണ്ടില്‍ മരിച്ചത്. രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട് തിളക്കമേറുന്ന പ്രഖ്യാപനങ്ങള്‍ നടത്താന്‍ കാത്തിരിക്കുമ്പോഴാണ് രാജ്യത്തെ ദുഃഖത്തിലാഴ്ത്തി മരണം തേടിയെത്തിയത്.  ഇതോടെ

More »

ഇന്ത്യയോട് ബ്രിട്ടന്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ക്ക് മാപ്പ് പറയാത്ത രാജ്ഞി! ബ്രിട്ടന്റെ അഭിമാനം വിടവാങ്ങുമ്പോള്‍ ജനങ്ങള്‍ പങ്കെടുക്കാത്ത ദുഃഖാചരണം നടത്തി ഇന്ത്യ; ബ്രിട്ടന്റെ ഏറ്റവും വലിയ മുന്‍ കോളനിയില്‍ ദുഃഖം ലവലേശമില്ല
 ഇന്ത്യയില്‍ ഞായറാഴ്ച ഒരു ദേശീയ ദുഃഖാചരണം നടത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് ഈ ദുഃഖം അതിര്‍വരമ്പുകള്‍ കടന്നില്ല. ആരും കറുത്ത ബാഡ്ജ് ധരിക്കുകയോ, മൗനം ആചരിക്കുകയോ ചെയ്തില്ല. കാരണം ബ്രിട്ടന്റെ രാജ്ഞി എലിസബത്തിന്റെ വിയോഗം പുതിയ ഇന്ത്യക്ക് ദുഃഖത്തിനുള്ള കാരണമേ നല്‍കുന്നില്ലെന്നത് തന്നെ.  ഞായറാഴ്ച ഔദ്യോഗികമായി

More »

രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സെപ്തംബര്‍ 19ന് ബാങ്ക് ഹോളിഡേ ; സ്‌കൂളുകള്‍ക്ക് അവധി ; എന്‍എച്ച്എസ് ജീവനക്കാര്‍ മറ്റ് ബാങ്ക് ഹോളിഡേ പോലെ പ്രവര്‍ത്തിക്കും ; കോടതി അടിയന്തര സ്വഭാവമുള്ള കേസ് മാത്രം പരിഗണിക്കും
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ സെപ്തംബര്‍ 19നാണ് നടക്കുക. ഈ ദിവസം ബാങ്ക് ഹോളിഡേ ആയിരിക്കുമെന്ന് രാജാവായി അധികാരമേറ്റ ശേഷം ചാള്‍സ് മൂന്നാമന്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളുടേയും എന്‍എച്ച്എസിന്റേയും ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജോലിയ്ക്ക് പോകുന്ന മാതാപിതാക്കളാണ് സ്‌കൂള്‍ വിഷയത്തില്‍ ആശങ്ക അറിയിച്ചത്. പ്ലാറ്റിനം ജൂബിലി

More »

രാജ്ഞി മുത്തശ്ശിയ്ക്ക് വിട നല്‍കാന്‍ 3 വയസ്സുകാരന്‍ ആര്‍ച്ചിയും, 1 വയസ്സുള്ള ലിലിബെറ്റും എത്തിയേക്കും; പേരക്കുട്ടികളെ യുകെയിലേക്ക് എത്തിക്കാന്‍ മെഗാന്റെ മാതാവ് ഡോറിയ; കുട്ടികള്‍ കൂടി എത്തിച്ചേര്‍ന്നാല്‍ സസെക്‌സ് ഫാമിലി സമ്പൂര്‍ണ്ണം
 ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളും രാജ്ഞി മരിച്ചതിന് ശേഷം മുന്നണിയിലെത്തിയത് രാജഭക്തരെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. രാജ്ഞിയുടെ വിടവാങ്ങലിലെ ദുഃഖം ഒരു പരിധി വരെ മറക്കാന്‍ ഈ കാഴ്ചകള്‍ ജനങ്ങള്‍ക്ക് പ്രേരണയുമാകുന്നു.  ഈ ഘട്ടത്തിലാണ് ഹാരി രാജകുമാരന്റെയും, മെഗാന്‍ മാര്‍ക്കിളിന്റെയും മക്കളായ ആര്‍ച്ചിയും, ലിലിബെറ്റും യുഎസില്‍ നിന്നും രാജ്ഞിയുടെ സംസ്‌കാര

More »

മരിച്ചാല്‍ കൂടെ വേണം! തന്റെ മൃതദേഹത്തെ അനുഗമിക്കാന്‍ ഏക മകള്‍ ആനിയെ ചുമതല ഏല്‍പ്പിച്ചത് രാജ്ഞി തന്നെ; ലണ്ടനിലേക്കുള്ള മടക്കയാത്രയില്‍ അമ്മയ്‌ക്കൊപ്പം സഞ്ചരിച്ച് മകള്‍ ആനി; തലസ്ഥാനത്തേക്കുള്ള വിമാനയാത്രയിലും പ്രിന്‍സസ് റോയല്‍ ഒപ്പമുണ്ടാകും
 ബ്രിട്ടീഷ് രാജ്ഞി വിടവാങ്ങിയ ശേഷം അവസാനയാത്രയുടെ ആദ്യ പാദത്തില്‍ ഒപ്പമുണ്ടായത് ഏക മകള്‍ ആനി രാജകുമാരിയാണ്. ബാല്‍മൊറാലില്‍ നിന്നും എഡിന്‍ബര്‍ഗിലേക്കുള്ള ആറ് മണിക്കൂര്‍ യാത്രയില്‍ തന്നെ അനുഗമിക്കാനായി മകളെ നിയോഗിച്ചത് രാജ്ഞി തന്നെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  72-കാരിയായ പ്രിന്‍സസ് റോയല്‍ ദുഃഖം അടക്കിപ്പിടിച്ചാണ് ശവമഞ്ചം വഹിച്ചുള്ള വാഹനത്തിന് പിന്നില്‍

More »

എന്‍എച്ച്എസ് അഗാധഗര്‍ത്തത്തിലേക്ക്, തിരിച്ചുവരവ് അസാധ്യമായേക്കാം; എന്‍എച്ച്എസ് നഴ്‌സുമാര്‍ ആദ്യ ദേശീയ സമരത്തിന് വോട്ട് ചെയ്യാന്‍ ഒരുങ്ങവെ അവസ്ഥ വെളിപ്പെടുത്തി ആര്‍സിഎന്‍
 ചരിത്രത്തില്‍ ആദ്യമായി എന്‍എച്ച്എസ് നഴ്‌സുമാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തവെ സ്ഥിതി അതീവ ഗുരുതരമെന്ന് ആര്‍സിഎന്‍ നേതാവ്. എന്‍എച്ച്എസ് അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്താനും, ഒരു തിരിച്ചുവരവ് അസാധ്യമായി മാറിയേക്കാമെന്നുമാണ് യുകെയിലെ ഏറ്റവും വലിയ നഴ്‌സിംഗ് യൂണിയന്റെ വെളിപ്പെടുത്തല്‍.  തങ്ങള്‍ പ്രാധാന്യമുള്ളവരല്ലെന്ന് വിശ്വസിക്കുന്ന

More »

പുതിയ രാജാവിന് യുദ്ധരാജാവിന്റെ അഭിനന്ദനങ്ങള്‍! ഉക്രെയിന്‍ അധിനിവേശത്തെ അപലപിക്കുകയും, ഹിറ്റ്‌ലറുമായി താരതമ്യം ചെയ്യുകയും ചെയ്തിട്ടും ചാള്‍സ് രാജാവിനെ പ്രശംസിച്ച് വ്‌ളാദിമര്‍ പുടിന്‍
 രാജാവായി ഔദ്യോഗികമായി ചുമതലയേറ്റ ചാള്‍സിന് ആശംസകള്‍ നേര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. ഒരു കാലത്ത് അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത വ്യക്തിയായിട്ട് കൂടി പുതിയ രാജാവിനെ അഭിനന്ദിക്കുന്നതില്‍ നിന്നും പുടിന്‍ പിന്‍വാങ്ങിയില്ല.  വ്യാഴാഴ്ച രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് മൂത്ത പുത്രനായ ചാള്‍സ് മൂന്നാമന്‍ രാജാവ് സിംഹാസനത്തില്‍ എത്തിയത്.

More »

കാര്‍ ഇന്‍ഷുറന്‍സ് ഉയരുന്നത് തിരിച്ചടി ; ആദ്യ പാദത്തില്‍ വര്‍ദ്ധനവ് 33 ശതമാനം ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി വര്‍ദ്ധനവ്

കാര്‍ ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്‍െ കണക്കു പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്്യ പാദ്തില്‍ കാര്‍ ഇന്‍ഷുറന്‍സില്‍ 33 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 157 പൗണ്ട് അധികമെന്നാണ്

ബെനഫിറ്റ് സിസ്റ്റത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കി ഋഷി സുനാക്; വികലാംഗത്വം ബാധിച്ചവര്‍ക്ക് പ്രതിമാസ പേയ്‌മെന്റിന് പകരം വൗച്ചറുകള്‍ നല്‍കും; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ മുറിവേല്‍ക്കുന്നതിന് മുന്‍പ് ബെനഫിറ്റ് നിയന്ത്രണം പ്രഖ്യാപിക്കും

ബ്രിട്ടന്റെ ബെനഫിറ്റ് സിസ്റ്റത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഋഷി സുനാക്. ഇതോടെ വികലാംഗര്‍ക്ക് ലഭിക്കുന്ന പ്രതിമാസ പേയ്‌മെന്റുകള്‍ക്ക് പകരം വൗച്ചറുകള്‍ നല്‍കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറും. വ്യാഴാഴ്ച ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക്

ബ്രിട്ടന്റെ ഉന്നത വിദ്യാഭ്യാസ രംഗം ഇമിഗ്രേഷന്‍ റൂട്ടായി പര്യവസാനിച്ചെന്ന് ആശങ്ക; യുകെയില്‍ താമസിക്കാന്‍ അവസരം തേടിയ കാല്‍ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ആറ് സ്ഥാപനങ്ങളില്‍ പെട്ടവര്‍; മുന്‍വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ദ്ധന

ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ രംഗം കുടിയേറ്റത്തിന്റെ പുതിയ വഴിയായി മാറുന്നുവെന്ന് ആശങ്ക ഉയര്‍ത്തി കണക്കുകള്‍. വിദ്യാഭ്യാസത്തിനായി എത്തിയ ശേഷം അഭാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ