USA

കൊവിഡ് ബാധ അതിശക്തമായ അമേരിക്കയില്‍ ഞെട്ടിപ്പിച്ചുകൊണ്ട് നവജാത ശിശുക്കളുടെയും മരണം; മരണപ്പെട്ടത് ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ്; പുതിയ മരണം കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടി കൊവിഡ് ബാധിച്ച് ജീവന്‍ വെടിഞ്ഞതിനു പിന്നാലെ
 കൊവിഡ് ബാധ അതിശക്തമായ അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച കുഞ്ഞിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയെ തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ മരണം സംഭവിച്ചു. ഇത്രയും പ്രായം കുറവുള്ള കുട്ടി കൊവിഡ് ബാധയില്‍ മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണ്. കുഞ്ഞിന്റെ മരണം ഹൃദയഭേദകമാണെന്ന് ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്രയും ചെറുപ്പമായ കുഞ്ഞ് മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും. ഹൃദയഭേദകമാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചതിന്

More »

യുഎസില്‍ കൊറോണ മരണം 3800; മൊത്തം രോഗബാധിതര്‍ 1,64,359; യുഎസിലെ ഏവരെയും മാസ്‌ക് ധരിപ്പിച്ച് കൊറോണയെ പിടിച്ച് കെട്ടാന്‍ നീക്കം; അപൂര്‍വ നിര്‍ദേശവുമായി ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ്; ട്രംപിനും അനുകൂല നിലപാട്
അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3800 ആയി ഉയരുകയും രോഗബാധിതരുടെ എണ്ണം 1,64,359 ആവുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തുള്ളവരെയെല്ലാം മാസ്‌ക് ധരിപ്പിക്കാനുളള നീക്കം ഉന്നത തലത്തില്‍ ത്വരിതപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൊറോണ  വൈറസ് ടാസ്‌ക് ഫോഴ്‌സിലെ മിക്ക അംഗങ്ങളും ഈ ആശയം നടപ്പിലാക്കുന്നതിന് പച്ചക്കൊടി കാട്ടിയെന്നാണ്

More »

വരാന്‍ പോകുന്ന രണ്ടാഴ്ച വളരെ വേദനാജനകമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; സ്ഥിതി വളരെ മോശമാണെന്നും, കൊറോണ മൂലം അമേരിക്കയില്‍ 240,000പേര്‍ മരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍
വരാന്‍ പോകുന്ന രണ്ടാഴ്ച വളരെ വേദനാജനകമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥിതി വളരെ മോശമാണെന്നും, കൊറോണ മൂലം അമേരിക്കയില്‍ 240,000പേര്‍ മരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഓരോ അമേരിക്കക്കാരനും വരാന്‍ പോകുന്ന ദുഷ്‌കരമായി ദിവസങ്ങള്‍ നേരിടാന്‍ പ്രാപ്തരായിരിക്കണം'-'ട്രംപ് പറഞ്ഞു. ഏപ്രില്‍ 30വരെ ജനങ്ങളോട്

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 3000ത്തിലേക്ക്; മൊത്തം രോഗബാധിതര്‍ 1,60,000; യുഎസില്‍ രണ്ട് ലക്ഷത്തോളം പേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്; സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ ജനത്തിന്റെ ജീവന് പ്രാധാന്യമേകുമെന്ന മലക്കം മറിച്ചിലുമായി ട്രംപ്; ലോക്ക് ഡൗണ്‍ നീട്ടും
കോവിഡ്-19ന്റെ നിലവിലെ പ്രഭവ കേന്ദ്രമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന് മോചനം ലഭിച്ചില്ലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇത് പ്രകാരം രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,60,000 ആയാണ് പെരുകിയിരിക്കുന്നത്. കോവിഡ്-19 ബാധിച്ചുള്ള രാജ്യത്തെ മരണം 3000ത്തിന് അടുത്തെത്തിയിട്ടുമുണ്ട്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലുണ്ടായിരുന്ന അസുഖബാധിതരേക്കാള്‍ ഏതാണ്ട് ഇരട്ടി പേര്‍ക്ക്

More »

യുഎസില്‍ കൊറോണ ബാധിതരുടെ എണ്ണം 1,42,735 ആയി; മരണം 2500ന് അടുത്തേക്ക് ; രണ്ടാഴ്ചക്കകം മരണം മൂര്‍ധന്യത്തിലെത്തുമെന്ന് ട്രംപ്; രണ്ട് ലക്ഷം പേര്‍ വരെ മരിക്കുമെന്ന് ട്രംപിന്റെ മെഡിക്കല്‍ അഡൈ്വസറുടെ മുന്നറിയിപ്പ്; ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടും
 യുഎസില്‍ കൊറോണ ബാധിതരുടെ എണ്ണം 1,42,735 ആയി വര്‍ധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതരുള്ള രാജ്യമെന്ന സ്ഥാനത്ത് യുഎസ് തുടരുന്ന ദയനീയമായ അവസ്ഥയാണുള്ളത്. രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചിരിക്കുന്നവരുടെ എണ്ണം 2488 ആയും വര്‍ധിച്ചിട്ടുണ്ട്.നിലവിലെ യുഎസിലെ കൊറോണ മരണനിരക്ക് രണ്ടാഴ്ചക്കകം മൂര്‍ധന്യത്തിലെത്തുമെന്നും അതിനാല്‍ സോഷ്യല്‍

More »

'അവര്‍ കാനഡ വിട്ട് യു.എസിലേക്ക് വരികയാണ്; എന്തായാലും അവരുടെ സുരക്ഷയ്ക്കായി യു.എസ് പണമടയ്ക്കില്ല; അവര്‍ പണമടയ്ക്കണം,'ഹാരിക്കും മേഗനും സുരക്ഷ നല്‍കില്ലെന്ന് ട്രംപ്
 ബ്രിട്ടീഷ് രാജകുടുംബം വിട്ട് അമരേിക്കയിലേക്ക് താമസം മാറുന്ന ഹാരിക്കും മേഗന്‍ മര്‍ക്കലിനും അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ പ്രതികരണം. 'യു.കെയുടെയും ബ്രിട്ടീഷ് രാജ്ഞിയുടെയും നല്ല സുഹൃത്താണ് ഞാന്‍. കൊട്ടാരം വിട്ട മേഗനും

More »

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്; യുഎസിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും റിപ്പോര്‍ട്ട്; കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുമെന്നും ആരോഗ്യ വിദഗ്ദര്‍
 അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ ആന്റണി ഫൗസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ഡോ ആന്റണി

More »

യുഎസില്‍ കൊറോണ പിടിപ്പെട്ടവര്‍ ഒന്നേകാല്‍ ലക്ഷത്തിനടുത്തേക്ക്; ഏറ്റവുമധികം കോവിഡ്-19 രോഗികളുളള രാജ്യമെന്ന സ്ഥാനത്ത് തുടരുന്ന യുഎസില്‍ മരണം 2188; ന്യൂജഴ്‌സിയില്‍ 53,520 രോഗികളും 834 മരണവും; 80 ശതമാനം രോഗികള്‍ക്കും നേരിയ ലക്ഷണങ്ങളില്‍ തുടക്കം
യുഎസില്‍ കൊറോണ ബാധിതരുടെ എണ്ണം 1,24,534 ആയി കുതിച്ചുയര്‍ന്നുവെന്നും ലോകത്തില്‍ ഏറ്റവുമധികം കോവിഡ്-19 ബാധിതരുള്ള രാജ്യമായി അമേരിക്ക തുടരുന്നുവെന്നും റിപ്പോര്‍ട്ട്. രാജ്യത്തെ കൊറോണ മരണങ്ങളുടെ എണ്ണം 2188 ആയി കുതിച്ചുയര്‍ന്നിട്ടുമുണ്ട്.53,520 രോഗികളും 834 മരണവുമായി ഏറ്റവും മുന്നിലുള്ളത് ന്യൂയോര്‍ക്ക് സ്‌റ്റേറ്റാണ്.  11,124 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയ ന്യൂ

More »

യുഎസില്‍ കൊറോണ മരണം 1711 ആയി; കോവിഡ്-19 ബാധിതരുടെ എണ്ണം 1,04,837 ലെത്തി; ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രാജ്യം; റിട്ടയര്‍ ചെയ്ത സൈനികരെ ഇറക്കി മഹാമാരിയെ നേരിടാന്‍ ട്രംപ്; ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചാല്‍ കൂട്ടമരണമെന്ന് ട്രംപിന് താക്കീത്
യുഎസില്‍ കൊറോണ ബാധിച്ചുള്ള മരണം 1711 ആയി കുതിച്ചുയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,04,837 ആയും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുല്‍ കൊറോണ ബാധിതരുള്ള രാജ്യമായി യുഎസ് തുടരുകയാണ്. എന്നാല്‍ രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന 894 പേര്‍ക്ക് രോഗമുക്തിയുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യമായി ഒരു ലക്ഷത്തിലധികം കൊറോണ വൈറസ്

More »

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്