USA

Association

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന് ഡമോക്രാറ്റിക് പ്രൈമറിയില്‍ വിജയം
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും മല്‍സരിക്കുന്ന ഡോ. ആനി പോള്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ചു.   ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14ല്‍ ആനി പോള്‍ നവംബറില്‍ വീണ്ടും വിജയം ആവര്‍ത്തിക്കുമെന്നു കരുതുന്നു.   കഴിഞ്ഞ തവണ എതിരില്ലാതെ ജയിച്ചുവെങ്കിലും ഇത്തവണ മലയാളിയായ അജിന്‍ ആന്റണിയും അന്റോണിന്‍ അമിസിയാലും ശക്തമായ മല്‍സരവുമായി രംഗത്തുണ്ടായിരുന്നു.   ഡോ. ആനി പോളിന് 70.49 ശതമാനം വോട്ട് നേടിയപ്പോള്‍ അജിന്‍ ആന്റണിക്കു 17.73 ശതമാനവും അമിസിയാലിനു 9.87 ശതമാനവും വോട്ട് മാത്രമാണ് കിട്ടിയത്.   അജിന്‍ ആന്റണി ഡമോക്രാറ്റിക്ക് പ്രൈമറിയില്‍ തോറ്റുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൂടി പിന്തുണ ഉള്ളതിനാല്‍ നവംബറിലും എതിരാളി ആയിരിക്കും.   ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ

More »

തിളക്കമാര്‍ന്ന വിജയവുമായി ഫിലിപ്പ് പാറയില്‍
മയാമി: പാംബീച്ച് കൗണ്ടി സ്‌കൂള്‍ ഡിസ്ട്രിക്ടിലെ പ്രശസ്തമായ സണ്‍കോസ്റ്റ് ഹൈസ്‌കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടുകൂടി ഫിലിപ്പ് പാറയില്‍ വാലിഡിക്‌ടോറിയനായി.    പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും പ്രതിഭ തെളിയിച്ച ഈ മിടുക്കനെ തേടി ഒട്ടനവധി സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും എത്തിയിട്ടുണ്ട്.    സ്‌കൂളിലെ സ്പാനിഷ് ഹോണര്‍ സൊസൈറ്റി പ്രസിഡന്റും, നാഷണല്‍

More »

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28ന് ന്യൂയോര്‍ക്കില്‍
 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28ന് മുന്‍ രാജ്യസഭാ വൈസ് ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വഹിക്കുന്നതാണ്.    അതോടൊപ്പം കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ അപൂര്‍വ്വവും അസാധാരണവുമായ വിജയവും ആഘോഷിക്കുന്നു. ജൂണ്‍ 28ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ജാര്‍സിസ് റെസ്റ്റോറന്റ് 271 11 യൂണിയന്‍

More »

ചിക്കാഗോ കൈരളി ലയണ്‍സ് സമ്മര്‍ വോളിബോള്‍ പരിശീലനം നല്‍കുന്നു
ചിക്കാഗോ: കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വോളിബോള്‍ കായിക പരിശീലനം നല്‍കുന്നു. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി വളര്‍ന്നുവരുന്ന കായിക പ്രതിഭാശാലികള്‍ക്കായി ഈ സമ്മര്‍ദിനങ്ങളിലെ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ 8 മണി വരെ ഡസ്‌പ്ലെയിന്‍സിലെ ഡി പാര്‍ക്ക് വോളിബോള്‍ ഗ്രൗണ്ടില്‍

More »

എസ്.എം.സി.സി ഉപന്യാസ രചനകള്‍ ക്ഷണിക്കുന്നു
ചിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക സ്‌കൂള്‍  കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. യുവജനങ്ങളിലെ അറിവും ആശയവും പ്രതിഫലിപ്പിക്കുന്നതിനും ക്രിയാത്മകതയും സര്‍ഗ്ഗശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനുമായി എസ്.എം.സി.സി വര്‍ഷം തോറും നടത്തിവരുന്ന ഉപന്യാസ മത്സരത്തിന് രാജ്യവ്യാപകമായി വലിയ സ്വീകാര്യതയാണ്

More »

കമാന്‍ഡര്‍ ഏബ്രഹാം ജോസഫ് വാഴയില്‍ നിര്യാതനായി
കൊച്ചി: എസ്.ഐ.ആര്‍.സി ഓഫ് ഐ.സി.എ.ഐയുടെ (SIRC OF ICAI) എറണാകുളം ബ്രാഞ്ച് മുന്‍ ചെയര്‍മാന്‍ കമാന്‍ഡര്‍ ഏബ്രഹാം ജോസഫ് വാഴയില്‍ (88, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഗിരിനഗര്‍, എണറാകുളം)  ജൂണ്‍ 17നു തിങ്കളാഴ്ച നിര്യാതനായി.    പരേതന്‍ വെളിയനാട് വാഴയില്‍ പരേതനായ റ്റി. ഏബ്രഹാമിന്റേയും, ചാച്ചിക്കുട്ടി ഏബ്രഹാമിന്റേയും പുത്രനാണ്. മലങ്കര സുറിയാനി ക്‌നാനായ സമുദായത്തിനു നല്‍കിയ ബഹുമുഖ സേവനങ്ങളിലൂടെ

More »

അമേരിക്കന്‍ മലയാളികളുടെ മനസ്സും ഹൃദയവും വരച്ചുകാട്ടുന്ന സിറില്‍ മുകളേലിന്റെ നോവല്‍ ഓഗസ്റ്റില്‍ പ്രകാശനം ചെയ്യും
ആധുനിക യുഗത്തിന്റെ ശാപമായിക്കൊണ്ടിരിക്കുന്ന വംശീയതയ്ക്കും വിഭാഗിക ചിന്തകള്‍ക്കും വിരാമമുണ്ടാകണമെന്ന ലക്ഷ്യവുമായി അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ സിറിള്‍ മുകളേല്‍ എഴുതിയ Life in a Faceless World എന്ന ഇംഗ്ലീഷ് നോവല്‍ ഓഗസ്റ്റ് 10 ന് പ്രകാശനം ചെയ്യും. ഇതിന്റെ മുന്നോടിയായി മിനിസോട്ടയിലെ സാവജ് സിറ്റി  ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ഡോ. എം.ജെ തോമസ് (റിട്ട. പ്രൊഫസര്‍, സെന്റ് സ്റ്റീഫന്‍സ്

More »

വക്കച്ചന്‍ മറ്റത്തിലിന് ഹ്യൂസ്റ്റണില്‍ ജൂണ്‍ 19ന് സ്വീകരണം
ഹ്യൂസ്റ്റണ്‍: കേരളത്തിന്റെ വ്യാവസായിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉജ്ജ്വല സാന്നിധ്യവും മുന്‍ രാജ്യസഭാംഗവുമായ വക്കച്ചന്‍ മറ്റത്തിലിന് (എം.ജെ. വര്‍ക്കി, മറ്റത്തില്‍)ജൂണ്‍ 15ാം തീയതി ഹ്യൂസ്റ്റണില്‍ വച്ച് ഗംഭീര സ്വീകരണമൊരുക്കുന്നു.സൗത്ത് ഇന്ത്യന്‍ യു എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വച്ചാണ് സ്വീകരണ പരിപാടി. 15ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് വക്കച്ചന്‍ മറ്റത്തിലിന്റെ സ്വീകരണം

More »

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവവും, ഓണവും സെപ്റ്റംബര്‍ 21ന്
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) യുവജനോത്സവവും ഓണവും സംയുക്തമായി സെപ്റ്റംബര്‍ 21നു ശനിയാഴ്ച നടത്തും. സീറോ മലബാര്‍ ദേവാലയത്തിന്റെ വിവിധ ഓഡിറ്റോറിയങ്ങളില്‍ വച്ചു അന്നേദിവസം രാവിലെ 8.30നു യുവജനോത്സവം ആരംഭിക്കും. തുടര്‍ന്നു വൈകുന്നേരം 6 മണിയോടെ ഓണത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറും.    ചിക്കാഗോയിലെ കുട്ടികളുടെ

More »

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്തിയ ക്‌നാനായ യുവതീ യുവാക്കള്‍ മൂന്നു ദിവസങ്ങള്‍

തോമസ് നൈനാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോര്‍ക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാന്‍ മത്സരിക്കുന്നത്. റോക്ലാന്‍ഡ് കൗണ്ടി സോഷ്യല്‍ സര്‍വീസ്

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ്

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം