ക്യൂന്‍സ്ലാന്‍ഡിലുള്ള സ്‌റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം ഫെബ്രുവരി എട്ടിന് ക്ലോസ് ചെയ്തു; പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 2019 ജൂലൈയില്‍ റീ ഓപ്പണ്‍ ചെയ്യും; ക്വാട്ട നികത്തപ്പെടുന്നത് വരെ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പ്രൊസസ് ചെയ്യും

ക്യൂന്‍സ്ലാന്‍ഡിലുള്ള സ്‌റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം ഫെബ്രുവരി എട്ടിന് ക്ലോസ് ചെയ്തു; പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 2019 ജൂലൈയില്‍ റീ ഓപ്പണ്‍ ചെയ്യും;  ക്വാട്ട നികത്തപ്പെടുന്നത് വരെ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പ്രൊസസ് ചെയ്യും
2018-19 ലേക്കുള്ള ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലുള്ള സ്‌റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം ക്ലോസ് ചെയ്തു. ഇത് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് 2019 ജൂലൈയില്‍ റീ-ഓപ്പണ്‍ ചെയ്യുന്നതായിരിക്കും. ബിസിനസ് ആന്‍ഡ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ക്യൂന്‍സ്ലാന്‍ഡ് (ബിഎംഎസ്‌ക്യൂ) വെബ്‌സൈറ്റിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ എട്ടാം തിയതി മുതലാണ് ഈ പ്രോഗ്രാം ക്ലോസ് ചെയ്ത ഉത്തരവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ഇത് പ്രകാരം ബിഎംഎസ്‌ക്യൂ പുതിയ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്യുന്നതല്ല. ഫെബ്രുവരി 8ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രമേ ഇത് പ്രകാരം പ്രൊസസ് ചെയ്യുകയുള്ളൂ. ക്വാട്ട നികത്തപ്പെടുന്നത് വരെ ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പ്രൊസസ് ചെയ്യുകയും ചെയ്യും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം റീ ഓപ്പണ്‍ ചെയ്യുമെന്നാണ് ബിഎംഎസ്‌ക്യു വെബ്‌സൈറ്റും വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ഒക്യുപേഷന്‍ ലിസ്റ്റുകള്‍ ജൂലൈയില്‍ പുറത്ത് വിടുന്നതിനെ തുടര്‍ന്ന് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവരോട് ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റും സമര്‍പ്പിക്കാന്‍ ബിഎംഎസ്‌ക്യു ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിവുറ്റ കുടിയേറ്റക്കാരെ പ്രവിശ്യയിലേക്ക് കൊണ്ടു വരുന്നതിനാണ് ഈ സ്റ്റേറ്റ് നോമിനേഷന്‍ പ്രോഗ്രാം (സബ്ക്ലാസ് 190) ക്യൂന്‍സ്ലാന്‍ഡ് നടത്തുന്നത്. ക്യൂന്‍സ്ലാന്‍ഡിലെ ഒക്യുപേഷന്‍ ലിസ്റ്റില്‍ വ്യത്യസ്തമായ ഒക്യുപേഷനുകളാണുള്ളത്. സ്റ്റേറ്റിന് ആവശ്യമായ സ്‌കില്ലുകള്‍ക്ക് അനുസൃതമായിട്ടാണീ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.കഴിവുറ്റവര്‍ക്ക് എളുപ്പത്തില്‍ നല്ല നിലയില്‍ എത്താവുന്ന ഒരു ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റാണ് ക്യൂന്‍സ്ലാന്‍ഡ്.

Other News in this category



4malayalees Recommends