ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ ഇനി 16 വയസ് തികഞ്ഞവര്‍ക്ക് ലിംഗ് മാറാന്‍ ഒരു സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനിലൂടെ സാധിക്കും; ഇതിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ സെക്ഷ്വല്‍ റീഅസൈന്‍മെന്റ് സര്‍ജറിക്ക് വിധേയരാകണ്ട; മാതാപിതാക്കളുടെ അനുവാദവും വേണ്ട

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ ഇനി 16 വയസ് തികഞ്ഞവര്‍ക്ക് ലിംഗ് മാറാന്‍ ഒരു സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനിലൂടെ സാധിക്കും; ഇതിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ സെക്ഷ്വല്‍ റീഅസൈന്‍മെന്റ് സര്‍ജറിക്ക് വിധേയരാകണ്ട; മാതാപിതാക്കളുടെ അനുവാദവും വേണ്ട
ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ ഇനി 16 വയസ് തികഞ്ഞവര്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജെന്‍ഡര്‍ അഥവാ ലിംഗം മാറ്റാന്‍ സാധിക്കും. ഒരു സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷനിലൂടെയാണിതിന് സാധിക്കുന്നത്. ഇതിന് അവരുടെ രക്ഷിതാക്കളുടെ അനുവാദം ആവശ്യമില്ലെന്നതും ഏറ്റവും വലിയ പ്രത്യേകതകയാണ്. ഇത്തരത്തിലുള്ള മാതൃകാപരവും വിപ്ലവകരവുമായ നീക്കം നടത്തുന്ന ഓസ്‌ട്രേലിയയിലെ ആദ്യത്തെ സ്‌റ്റേറ്റായി ടാസ്മാനിയ മാറിയിരിക്കുകയാണ്.

ടാസ്മാനിയയിലെ അപ്പര്‍ ഹൗസില്‍ ഇത് സംബന്ധിച്ച നിയമം പാസാക്കിയിരിക്കുന്നത് ഒരു നാഴികക്കല്ലായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വ്യാഴാഴ്ച അവസാനിച്ച മൂന്ന് ദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിവാദമായ ബില്ലിലെ ഭേദഗതികള്‍ക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്. തങ്ങളുടെ പുതിയ ലിംഗാവസ്ഥ അംഗീകരിക്കപ്പെടുന്നതിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ സെക്ഷ്വല്‍ റീഅസൈന്‍മെന്റ് സര്‍ജറിക്ക് വിധേയരാകണമെന്ന നിബന്ധന പുതിയ നിയമത്തോടെ റദ്ദാക്കപ്പെടുകയാണ്.

നാഷണല്‍ സെയിം സെക്‌സ് നിയമങ്ങള്‍ക്കൊപ്പമായിരിക്കും ടാസ്മാനിയയിലെ പുതിയ നിയമം അറ്റാച്ച് ചെയ്യപ്പെടുന്നത്. ടാസ്മാനിയ പുതിയ നീക്കം നടത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ടാസ്മാനിയന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റായ മാര്‍ട്ടിന്‍ ഡിലെനെ പ്രതികരിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇതിലൂടെ സമത്വാവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ അപ്പര്‍ ഹൗസിന് സാധിച്ചുവെന്നും മാര്‍ട്ടിന്‍ എടുത്ത് കാട്ടുന്നു. അപ്പര്‍ ഹൗസില്‍ അടുത്ത ആഴ്ച മൂന്നാംവായനക്കെടുക്കുന്നത് വരെ ലെജിസ്ലേഷന്‍ നിയമമാകില്ല. തുടര്‍ന്ന് ഈ ബില്‍ ടാസ്മാനിയയിലെ ലോവര്‍ ഹൗസിന്റെ അന്തിമ അംഗീകാരത്തിനായി മടങ്ങുകയും ചെയ്യും.

Other News in this category



4malayalees Recommends