ഓസ്‌ട്രേലിയ 2019-20ലേക്കുള്ള സ്‌കില്‍ഡ് മൈഗ്രന്റ് വിസ പ്ലേസുകളില്‍ വന്‍ തോതില്‍ വെട്ടിക്കുറവ് വരുത്തി; സ്‌കില്‍ഡ് മൈഗ്രന്റ് വിസകള്‍ക്കായി വെറും 108,682 സ്‌പോട്ടുകള്‍ മാത്രം;ഇതില്‍ സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസകള്‍ക്കായി വെറും 18,652 പ്ലേസുകള്‍

ഓസ്‌ട്രേലിയ 2019-20ലേക്കുള്ള സ്‌കില്‍ഡ് മൈഗ്രന്റ് വിസ പ്ലേസുകളില്‍ വന്‍ തോതില്‍ വെട്ടിക്കുറവ് വരുത്തി; സ്‌കില്‍ഡ് മൈഗ്രന്റ് വിസകള്‍ക്കായി വെറും 108,682 സ്‌പോട്ടുകള്‍ മാത്രം;ഇതില്‍ സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസകള്‍ക്കായി വെറും 18,652 പ്ലേസുകള്‍

ഓസ്‌ട്രേലിയ 2019-20ലേക്കുള്ള സ്‌കില്‍ഡ് മൈഗ്രന്റ് വിസ പ്ലേസുകളില്‍ വന്‍ തോതില്‍ വെട്ടിക്കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ രണ്ടിന് അവതരിപ്പിച്ച ഫെഡറല്‍ ബജറ്റിലാണ് ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇത് പ്രകാരം 2019-20ല്‍ വെറും 108,682 സ്‌പോട്ടുകള്‍ മാത്രമേ സ്‌കില്‍ഡ് മൈഗ്രന്റ് വിസകള്‍ക്കായി അനുവദിക്കുകയുള്ളൂ.


2018-19ല്‍ ഇത് 128,550 ആയിരുന്നുവെന്നറിയുമ്പോഴാണ് കുറവ് മനസിലാവുകയുള്ളൂ. ഇത് പ്രകാരം 2019-20ല്‍ തൊട്ട് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 20,000ത്തില്‍ കൂടുതല്‍ കുടിയേറ്റക്കാരുടെ കുറവുണ്ടാകും. സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്കുള്ള 108,682 വിസ പ്ലേസുകളില്‍ സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസകള്‍ക്കായി വെറും 18,652 പ്ലേസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. സ്‌കില്‍ഡ് ഇന്റിപെന്റന്റ് വിസ (സബ്ക്ലാസ് 189) ക്ക് കീഴിലെത്തുന്നവര്‍ക്ക് ഓസ്‌ട്രേലിയയില്‍ എവിടെയും ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യാവുന്നതാണ്.

റീജിയണല്‍ വിസകള്‍ക്കായി 2019-20ല്‍ 23,000 വിസ പ്ലേസുകളാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. സ്റ്റേറ്റ് ആന്‍ഡ് ടെറിട്ടെരി നോമിനേറ്റഡ് വിസകള്‍ക്കായി 24,968 വിസ പ്ലേസുകളാണ് അനുവദിച്ചിരിക്കുന്നത്. ഈ വിസ ഹോള്‍ഡര്‍മാര്‍ മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്ബാന്‍, പെര്‍ത്ത്, ഗോള്‍ഡ് കോസ്റ്റ്, എന്നിവയ്ക്ക് പുറത്ത് ജീവിക്കണമെന്ന നിബന്ധനയുണ്ട്.2019-20ലേക്കുള്ള വാര്‍ഷിക ഇന്‍ടേക്കിന് 160,000 എന്ന പരിധിയും ഏര്‍പ്പെടുത്തിയിരിക്കുന്നു. 47,732 വിസ സ്‌പോട്ടുകള്‍ ഫാമിലി സ്ട്രീമിനായിട്ടാണ് അസൈന്‍ ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends