ഓസ്‌ട്രേലിയയിലെ ഇന്‍ഡിജനുസ് ഭാഷകളെ ആഘോഷിച്ച് പുതിയ 50 സെന്റ് നാണയം; 14 തദ്ദേശീയ ഭാഷകളിലെ പണത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയ കോയിന്‍; ലോക തദ്ദേശീയ ഭാഷാ വര്‍ഷാഘോഷത്തിനുള്ള ഓസ്‌ട്രേലിയയുടെ സംഭാവന

ഓസ്‌ട്രേലിയയിലെ ഇന്‍ഡിജനുസ് ഭാഷകളെ ആഘോഷിച്ച് പുതിയ 50 സെന്റ് നാണയം; 14 തദ്ദേശീയ ഭാഷകളിലെ പണത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയ കോയിന്‍; ലോക തദ്ദേശീയ ഭാഷാ വര്‍ഷാഘോഷത്തിനുള്ള ഓസ്‌ട്രേലിയയുടെ സംഭാവന
ഓസ്‌ട്രേലിയയില്‍ പുതിയ 50 സെന്റ് നാണയം പുറത്തിറങ്ങി. ' മണി' അഥവാ പണം എന്ന വാക്കിന് ഓസ്‌ട്രേലിയയിലെ 14 വ്യത്യസ്തമായ ഇന്‍ഡിജനസ് ഭാഷകളില്‍ നിന്നുള്ള തര്‍ജമാവാക്കുകളുമായിട്ടാണ് പുതിയ നാണയം സര്‍ക്കുലേഷനില്‍ വന്നിരിക്കുന്നത്. നാളിതുവരെ മറ്റൊരു ഓസ്‌ട്രേലിയന്‍ നാണയത്തിലും ഇത്തരത്തില്‍ ഈ ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ചയാണ് ദി റോയല്‍ ഓസ്‌ട്രേലിയന്‍ മിന്റ് ഈ നാണയം പുറത്തിറക്കിയിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ഇന്‍ഡിജനസ് ലാംഗ്വേജസ് പ്രമാണിച്ചാണ് ഈ നാണയം തയ്യാറാക്കിയിരിക്കുന്നത്.പുതിയ കോയിന്‍ തയ്യാറാക്കുന്നതിനായി ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അബ്ഒറിജിനല്‍ ആന്‍ഡ് ടോറെസ് സ്‌ട്രെയിറ്റ് ഐസ്ലാന്‍ഡര്‍ സ്റ്റഡീസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് മിന്റ് ചീഫ് എക്‌സിക്യൂട്ടീവായ റോസ് മാക്ഡിയര്‍മിഡ് പറയുന്നത്.ഇതിലൂടെ വ്യത്യസ്തമായ ഇന്‍ഡിജനസ് ഭാഷകള്‍ ഈ നാണയത്തില്‍ ഉള്‍പ്പെടുത്താനായെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഓസ്‌ട്രേലിയയിലെ അതുല്യവും വ്യത്യസ്തവുമാര്‍ന്ന ഇന്‍ഡിജനസ് ഭാഷകളുടെ ആഘോഷമാണീ നാണയെന്നും അദ്ദേഹം പറയുന്നു.ഇത്തരം ഭാഷകളെ സംരക്ഷിക്കേണ്ടതിന്റെയും വളര്‍ത്തേണ്ടതിന്റെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണീ നാണയമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ഇന്‍ഡിജനസ് പ്രദേശങ്ങള്‍ യൂറോപ്യന്‍മാര്‍ കീഴ്‌പ്പെടുത്തുന്നതിന് മുമ്പ് ഇത്തരം ഭാഷകളില്‍ പണമെന്ന വാക്കുണ്ടായിരുന്നില്ല. പണത്തിന് പകരം ഇവിടങ്ങളില്‍ അമൂല്യമായ മുത്തുകള്‍, അല്ലെങ്കില്‍ ഭക്ഷണം മുതലായവയായിരുന്നു പണത്തിന് പകരം വ്യാപാരത്തിനായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ നാണയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പണത്തെ സൂചിപ്പിക്കുന്ന വാക്കുകള്‍ അടുത്തിടെയായിരുന്നു ഇത്തരം ഭാഷകളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.

Other News in this category



4malayalees Recommends