കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ ജി എസ് ടി ഒഴിവാക്കുമെന്ന വമ്പന്‍ പ്രഖ്യാപനം; പ്രധാനമന്ത്രി രാജ്യത്ത് സമ്പന്നര്‍ക്ക് ആണ് പണം നല്‍കിയത് ,കാവല്‍ക്കാരനുള്ളതും അനില്‍ അംബാനിയെപ്പോലുള്ള സമ്പന്നരുടെ വീടുകളില്‍,മോദിയെ ഒളിഞ്ഞു തെളിഞ്ഞും ആക്രമിച്ച് രാഹുല്

കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ ജി എസ് ടി ഒഴിവാക്കുമെന്ന വമ്പന്‍ പ്രഖ്യാപനം; പ്രധാനമന്ത്രി രാജ്യത്ത് സമ്പന്നര്‍ക്ക് ആണ്  പണം നല്‍കിയത് ,കാവല്‍ക്കാരനുള്ളതും അനില്‍ അംബാനിയെപ്പോലുള്ള സമ്പന്നരുടെ വീടുകളില്‍,മോദിയെ ഒളിഞ്ഞു തെളിഞ്ഞും ആക്രമിച്ച് രാഹുല്

രാജ്യത്തെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകള്‍ തന്നെയാണ് 2014 ല്‍ ദൃശ്യമായ ബിജെപി തരംഗം രാജ്യത്ത് ഇപ്പോള്‍ ഇല്ല എന്നത്.അതേസമയം കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കി നിര്‍ത്തുകയാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.അതിനിടെ മറ്റൊരു വമ്പന്‍ പ്രഖ്യാപനവും രാഹുല്‍ നടത്തി.മൈസൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ ജി എസ് ടി ഒഴിവാക്കുമെന്ന പ്രഖ്യാപനം ബിജെപിക്ക് തിരിച്ചടിയായേക്കുവാന്‍ സാധ്യതയുണ്ട്.നോട്ടു നിരോധനത്തെ പോലെ തന്നെ ജി എസ് ടിക്കും രാജ്യത്തെ സാമ്പത്തിക രംഗത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതോടെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്നും വ്യത്യസ്ത സ്ലാബുകള്‍ ഉണ്ടാകില്ലെന്നും ഒരു നികുതിയെ ഉണ്ടായിരിക്കുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു.


അതേസമയം ബിജെപി സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ തകര്‍ത്ത ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കാന്‍ കഴിയുന്നത് ആണ്കോണ്‍ഗ്രസിന്റെ മിനിമം വേതനം പദ്ധതിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രധാന മന്ത്രി നരേന്ദ്ര മോഡി നോട്ടു നിരോധനത്തെ കണ്ടത് ഒരു തന്ത്രമായിട്ടായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. അതിലൂടെ നിരവധി ഫാക്ടറികള്‍ അടക്കപ്പെട്ടു,രാജ്യത്ത്തൊഴിലില്ലായ്മ വര്‍ധിച്ചു, എന്നാല്‍ ന്യായ് പദ്ധതിയിലൂടെ നിങ്ങള്‍ക്കെല്ലാം ലഭിക്കും,യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും,നിങ്ങളുടെ കയ്യില്‍ പണമുണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം വാങ്ങിക്കാന്‍ സാധിക്കും,രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


പ്രധാനമന്ത്രി രാജ്യത്ത് സമ്പന്നര്‍ക്ക് ആണ് പണം നല്‍കിയത് ,എന്നാല്‍ ഇവിടുത്തെ കോണ്‍ഗ്രസ്സിനും ജെ ഡി എസ്സിനും ദരിദ്രര്‍ക്ക് പണം നല്‍കുവാന്‍ കഴിയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.സര്‍ക്കാര്‍ സര്‍വ്വീസിലെ നികത്താതെ 22 ലക്ഷം ഒഴിവുകള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ നികത്തുമെന്നും ,വിവിധ പഞ്ചായത്തുകളിലായി പത്തു ലക്ഷത്തിയോളം യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.

അനില്‍ അംബാനിമാരെ പോലുള്ളവരുടെ വീടിന് മുന്നില്‍ മാത്രമാണ് കാവല്‍ക്കാരന്‍ ഉള്ളത് എന്നും രാജ്യത്തെ ദരിദ്രരുടെയും കര്‍ഷകരുടെയും വീടുകളില്‍ കാവല്‍ക്കരനില്ലെന്നും രാഹുല്‍ പരിഹസിച്ചു.ചിത്ര ദുര്‍ഗ്ഗയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലും ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു. കള്ളന്‍മാര്‍ക്കെല്ലാം എന്ത് കൊണ്ടാണ് മോദി എന്നു പേരു വരുന്നതെന്നും ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നായിരുന്നു രാഹുല്‍ നേരത്തെ പരിഹസിച്ചത്.

Related News

Other News in this category4malayalees Recommends